സഫാരി ‘മൈ കിച്ചണ്‍’ പ്രമോഷനും സമ്മാന പദ്ധതിയും

ഷാര്‍ജ: യുഎഇയിലെ ഏറ്റവും വലിയ ഹൈപര്‍ മാര്‍ക്കറ്റായ ഷാര്‍ജ സഫാരിയില്‍ ‘മൈ കിച്ചണ്‍’ പ്രമോഷന്‍ ആരംഭിച്ചു. ടെഫാല്‍, പ്രസ്റ്റീജ്, ട്രമോണ്‍ടിന, കോര്‍ക് മാസ്, റോയല്‍ഫോഡ്, ഹോംവേ, ലാ ഒപാല, ബെര്‍ഗ്‌നര്‍, കിച്ചന്‍ മൈഡ്, പ്രീമിയര്‍ തുടങ്ങിയ നാല്‍പതോളം പ്രമുഖ ബ്രാന്‍ഡുകളുടെ ഉല്‍പന്നങ്ങള്‍ ഉള്‍പ്പെടുത്തിയാണ് സഫാരി മൈ കിച്ചണ്‍ പ്രമോഷന്‍ ആരംഭിച്ചിട്ടുള്ളത്.
കുക്കിംഗ് സെറ്റുകള്‍, പ്രഷര്‍ കുക്കറുകള്‍, ഡിന്നര്‍ സെറ്റുകള്‍, ഗൃഹോപകരണങ്ങള്‍, ഹൗസ് കീപ്പിംഗ് ഉപകരണങ്ങള്‍, ഫ്‌ളാസ്‌കുകള്‍ തുടങ്ങിയ എല്ലാ വിധ അടുക്കള ഉല്‍പന്നങ്ങളും വമ്പിച്ച വിലക്കുറവില്‍ ഈ പ്രമോഷന്റെ ഭാഗമായി സഫാരി ഒരുക്കിയിട്ടുണ്ട്.
ഏറെ ആകര്‍ഷകമായ ഈ പ്രമോഷന്റെ ഏറ്റവും വലിയ പ്രത്യേകത ‘സേവ് മോര്‍ വിന്‍ മോര്‍’ സമ്മാന പദ്ധതിയാണ്. കിച്ചണ്‍ വെയര്‍, ടേബിള്‍ വെയര്‍, ഗ്‌ളാസ് വെയര്‍, പ്‌ളാസ്റ്റിക് ആന്‍ഡ് ലോണ്‍ഡ്രി കാറ്റഗറിയില്‍ നിന്ന് 25 ദിര്‍ഹമിന് സാധനങ്ങള്‍ വാങ്ങുമ്പോള്‍ ലഭിക്കുന്ന റാഫിള്‍ കൂപ്പണ്‍ മുഖേന 20,000 ദിര്‍ഹം വരെ മൂല്യമുള്ള സഫാരി ഗിഫ്റ്റ് വൗച്ചറുകള്‍ സമ്മാനായി നേടാം. മെയ് 17ന് നടക്കുന്ന നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം നേടുന്നവര്‍ക്ക് 7,500 ദിര്‍ഹമിന്റെ സഫാരി ഗിഫ്റ്റ് വൗച്ചര്‍ സമ്മാനമായി ലഭിക്കും.
രണ്ടും മൂന്നും നാലും അഞ്ചും സ്ഥാനം നേടുന്നവര്‍ക്ക് യഥാക്രമം 5,000 ദിര്‍ഹം, 2500 ദിര്‍ഹം, 1500 ദിര്‍ഹം, 1000 ദിര്‍ഹം മൂല്യമുള്ള സഫാരി ഗിഫ്റ്റ് വൗച്ചറുകള്‍ സമ്മാനമായി ലഭിക്കും.
ആറാം സമ്മാനം 5 പേര്‍ക്ക് 500 ദിര്‍ഹം വീതം മൂല്യമുള്ള സഫാരി ഗിഫ്റ്റ് വൗച്ചറുകളാണ്.
മാര്‍ച്ച് 24 മുതല്‍ മെയ് 15 വരെയാണ് മൈ കിച്ചണ്‍ പ്രമോഷന്‍.
ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഉപയോക്താക്കളുടെ ഇഷ്ടപ്പെട്ട ഷോപ്പിംഗ് ഡെസ്റ്റിനേഷനായി മാറിയ സഫാരിയുടെ പ്രമോഷനുകള്‍ക്ക് ഏറെ സ്വീകാര്യതയാണ് ലഭിക്കുന്നതെന്ന് സഫാരി മാനേജ്മന്റ് പറഞ്ഞു.