ശഹീദ് മന്‍സൂര്‍ അനുസ്മരണവും യാത്രയയപ്പ് സംഗമവും നടത്തി

അബ്ദുന്നാസര്‍ പൂഴിക്കുന്നത്തിന് ഒരുക്കിയ യാത്രയയപ്പില്‍ ഉപഹാരം നല്‍കുന്നു

പാനൂര്‍: കമ്യൂണിസ്റ്റ് നരാധമന്മാരാല്‍ കൊല്ലപ്പെട്ട മുസ്‌ലിം യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ ശഹീദ് മന്‍സൂറിന്റെ അനുസ്മരണവും പ്രാര്‍ത്ഥനയും അബുദാബി-കുറ്റിപ്പുറം പഞ്ചായത്ത് കെഎംസിസി കണ്ണൂര്‍ പാനൂരില്‍ സംഘടിപ്പിച്ചു. ചടങ്ങില്‍ 25 വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് യാത്രയാകുന്ന അബുദാബി-കുറ്റിപ്പുറം പഞ്ചായത്ത് കെഎംസിസി പ്രസിഡന്റ് അബ്ദുന്നാസര്‍ പൂഴിക്കുന്നത്തിന് ഊഷ്മളമായ യാത്രയയപ്പ് നല്‍കി. കുറ്റിപ്പുറം പഞ്ചായത്ത് കെഎംസിസി ജന.സെക്രട്ടറി യാഹു പേരശ്ശനൂര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ വൈസ് പ്രസിഡന്റ് സൈനുദ്ദീന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ സെക്രട്ടറി ഹസൈനാര്‍ ഹാജി, അബുദാബി-കോട്ടക്കല്‍ മണ്ഡലം പ്രസിഡന്റ് മൊയ്തുട്ടി വേളേരി, ജന.സെക്രട്ടറി അഷ്‌റഫലി, ട്രഷറര്‍ മുനീര്‍, യുഎഇ-കുറ്റിപ്പുറം പഞ്ചായത്ത് കെഎംസിസി ജന.സെക്രട്ടറി ജാഫര്‍, ട്രഷറര്‍ ഫാറൂഖ്, അബുദാബി-കുറ്റിപ്പുറം പഞ്ചായത്ത് കെഎംസിസി ഭാരവാഹികളായ കയബു, ഉസ്മാന്‍, നാസര്‍ പൊട്ടശോല, ജാഫര്‍ ചെല്ലൂര്‍, ഷമീര്‍ പരുത്തിപ്ര തുടങ്ങിയവര്‍ സംസാരിച്ചു. യോഗത്തില്‍ അബുദാബി-കുറ്റിപ്പുറം പഞ്ചായത്ത് കെഎംസിസി പുന:സംഘടിപ്പിച്ചു. പുതിയ ഭാരവാഹികള്‍: ഉപദേശക സമിതി അംഗങ്ങള്‍ -മൊയ്തുട്ടി വേളേരി, പി.വി കയബു, ഉസ്മാന്‍ പരുത്തിപ്ര, സുലൈമാന്‍ പരുത്തിപ്ര. പ്രസി.-യാഹു പേരശനൂര്‍. വൈ.പ്രസി.-നാസര്‍ പൊട്ടശ്ശോല, ഷമീര്‍ പരുത്തിപ്ര, ജന.സെക്ര.-വി.ടി അബ്ദുല്‍ സലാം. ജോ.സെക്ര.-ജാഫര്‍ ചെല്ലൂര്‍, മുജീബ് റഹ്മാന്‍ എടച്ചലം ട്രഷ.-അബ്ദുല്‍ ശുകൂര്‍. അബ്ദുല്‍ സലാം സ്വാഗതവും ശുകൂര്‍ നന്ദിയും പറഞ്ഞു.