സയ്യിദ് ശിഹാബ് പ്രാര്‍ത്ഥനാ സദസ്സും അഹ്‌ലന്‍ റമദാന്‍ പ്രഭാഷണവും

ദുബൈ: ദുബൈ-മലപ്പുറം ജില്ലാ കെഎംസിസി ആഭിമുഖ്യത്തില്‍ സയ്യിദ് ശിഹാബ് പ്രാര്‍ത്ഥനാ സദസ്സും അഹ്‌ലന്‍ റമദാന്‍ പ്രഭാഷണവും സംഘടിപ്പിച്ചു. ചടങ്ങില്‍ ചെമ്മുക്കന്‍ യാഹു മോന്‍ അധ്യക്ഷത വഹിച്ചു. പ്രമുഖ വാഗ്മി റഷീദ് ചാലില്‍ മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. ഷറഫുദ്ദീന്‍ ഹുദവി, സമദ് ഹുദവി പ്രാര്‍ത്ഥനാ സദസ്സിന് നേതൃത്വം നല്‍കി. കരീം കാലടി സ്വാഗതവും സിദ്ദീഖ് കാലൊടി നന്ദിയും പറഞ്ഞു. പി.വി നാസര്‍, ഒ.ടി സലാം, ഷക്കീര്‍ പാലത്തിങ്ങല്‍, മുജീബ് കോട്ടക്കല്‍, എ.പി നൗഫല്‍, ബദറുദ്ദീന്‍ തറമ്മല്‍, ജൗഹര്‍ മൊയൂര്‍, അബ്ദുല്‍ സലാം പരി, ഷമീം ചെറിയമുണ്ടം, ശിഹാബ് ഏറനാട്, ഫക്രുദ്ദീന്‍ മാറാക്കര, ഹംസ ഹാജി മാട്ടുമ്മല്‍, ജമാല്‍ മലപ്പുറം തുടങ്ങിയ നേതാക്കള്‍ സംബന്ധിച്ചു.