ദുബൈയിലെ ഏറ്റവും വലിയ കല്യാണ്‍ സില്‍ക്‌സ് ഷോറൂം ഖിസൈസില്‍ ആരംഭിക്കുന്നു

ദുബൈ: ലോകത്തിലെ ഏറ്റവും വലിയ സില്‍ക് സാരി ഷോറൂം ശൃംഖലയായ കല്യാണ്‍ സില്‍ക്‌സ് ഖിസൈസിലെത്തുന്നു. ഏപ്രില്‍ 29ന് രാവിലെ 10.30നാണ് ദമസ്‌കസ് സ്ട്രീറ്റിലുള്ള മുഹമ്മദ് ഇബ്രാഹിം ഉബൈദുള്ള ബില്‍ഡിങ്ങില്‍ കല്യാണ്‍ സില്‍ക്‌സിന്റെ 31ാമത് ഷോറൂമിന് തിരി തെളിയുന്നത്. ഗള്‍ഫ് മേഖലയിലെ കല്യാണ്‍ സില്‍ക്‌സിന്റെ ആറാമത് ഷോറൂമായാണ് ഖിസൈസ് ഫാഷന്റെ ഭൂപടത്തില്‍ സ്ഥാനം പിടിക്കുന്നത്. കറാമ, മീന ബസാര്‍, ഷാര്‍ജ, അബുദാബി, മസ്‌കത് എന്നിവിടങ്ങളിലായാണ് കല്യാണ്‍ സില്‍ക്‌സിന്റെ അന്താരാഷ്ട്ര ഷോറൂമുകള്‍ പ്രവര്‍ത്തിക്കുന്നത്.
ഒട്ടേറെ സവിശേഷതകളുമായാണ് കല്യാണ്‍ സില്‍ക്‌സിന്റെ ഖിസൈസ് ഷോറൂം ഉപയോക്താക്കളുടെ മുന്നിലെത്തുന്നത്. വലുപ്പവും വൈവിധ്യവുമാണ് അവയില്‍ ഏറ്റവും പ്രധാനപ്പെട്ടത്. ദുബൈയിലെ കല്യാണ്‍ സില്‍ക്‌സിന്റെ ഏറ്റവും വലിയ വിപണന കേന്ദ്രമായ ഖിസൈസ് ഷോറൂമില്‍ വിശാലമായ ഒരു ഫ്‌ളോറില്‍ ആധുനിക ഷോപ്പിംഗ് രീതിയിലുള്ള ക്രമീകരണങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്.
സ്വന്തം തറികളില്‍ നിന്ന് പ്രത്യേകം തെരഞ്ഞെടുത്ത പട്ടിന്റെ കലക്ഷനുകളാണ് കല്യാണ്‍ സില്‍ക്‌സിന്റെ ഖിസൈസ് ഷോറൂമില്‍ ഉപയോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്.
ഇന്ത്യന്‍ വിപണിയില്‍ തരംഗങ്ങള്‍ സൃഷ്ടിച്ച 7 വണ്ടേഴ്‌സ് ഇന്‍ സില്‍ക്, സൂപര്‍ ഫെതര്‍ലൈറ്റ് സാരീസ്, സ്‌പെഷ്യല്‍ ബനാറസ് സീരീസ് എന്നിവക്ക് പുറമെ, പാര്‍ട്ടി വെയര്‍ സാരീസ്, ഡെയ്‌ലി വെയര്‍ സാരീസ്, എത്‌നിക് വെയര്‍ സാരീസ് എന്നിവയുടെ ഏറ്റവും പുത്തന്‍ ശ്രേണികളും പുതിയ ഷോറൂമിന്റെ ഭാഗമായി സജ്ജമാക്കിയിട്ടുണ്ട്. ലേഡീസ് വെയറിലുമുണ്ട് ഒട്ടേറെ പുതുമകളും വിസ്മയങ്ങളും. കുര്‍തി, ചുരിദാര്‍, ചുരിദാര്‍ മെറ്റീരിയല്‍സ്, ലാച്ച, ലെഹന്‍ഗ, സല്‍വാര്‍ സ്യൂട്‌സ് എന്നിവയുടെ വലിയ കലക്ഷനുകളാണ് ഉപയോക്താക്കള്‍ക്ക് മുന്നില്‍ അവതരിപ്പിക്കപ്പെടുന്നത്. കല്യാണ്‍ സില്‍ക്‌സിന്റെ സ്വന്തം പ്രൊഡക്ഷന്‍ ഹൗസുകളില്‍ രൂപകല്‍പന ചെയ്ത മെന്‍സ് വെയര്‍ കലക്ഷനുകളാണ് മറ്റൊരു സവിശേഷത. കാഷ്വല്‍സ്, ഫോര്‍മല്‍സ്, സെമി കാഷ്വല്‍സ്, ഇന്‍ഡോ വെസ്റ്റേണ്‍, ഔട്‌ഡോര്‍ വെയര്‍ എന്നീ വിഭാഗങ്ങളിലായാണ് മെന്‍സ് വെയര്‍ ശ്രേണികള്‍ തയാറാക്കപ്പെട്ടിരിക്കുന്നത്. കിഡ്‌സ് വെയറിലെയും വലിയ കലക്ഷനുകളാണ് കല്യാണ്‍ സില്‍ക്‌സ് ഖിസൈസിനായി ഒരുക്കി വെച്ചിരിക്കുന്നത്. ഇതിനെല്ലാം പുറമെ, റമദാന്‍ കലക്ഷനുകളും ഈ ഷോറൂമിന്റെ ഭാഗമാകും. കശ്മീരി കുര്‍തീസ്, ലക്‌നൗവി ലാച്ചാസ്, ഹൈദരാബാദി സല്‍വാര്‍ സ്യൂട്‌സ്, അറബിക് സ്‌റ്റൈല്‍ എത്‌നിക് വെയര്‍, സ്‌പെഷ്യല്‍ സ്റ്റോണ്‍ വര്‍ക് ഡിസൈനര്‍ സാരീസ് എന്നിവ ഉള്‍പ്പെടുന്ന മെഹ്ഫില്‍ കലക്ഷന്‍ ഈ ഉത്സവ കാലത്തേക്കായി പ്രത്യേകം ഒരുക്കിയിട്ടുള്ളതാണ്. ഇവയെല്ലാം ഇന്ത്യയിലെ കല്യാണ്‍ സില്‍ക്‌സ് ഷോറൂമുകളില്‍ ലഭിക്കുന്ന അതേ കുറഞ്ഞ വിലയിലാണ് ഖിസൈസിലും ലഭ്യമാക്കുന്നത്.
”ഗള്‍ഫ് മേഖലയിലെ ഇന്ത്യന്‍ പ്രവാസി സമൂഹം, പ്രത്യേകിച്ചും മലയാളികള്‍ കല്യാണ്‍ സില്‍ക്‌സിന് നല്‍കി വരുന്ന പിന്തുണയും പ്രോത്സാഹനവും വളരെ വലുതാണ്. അവരുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് ഇന്ത്യന്‍ സമൂഹത്തിന് ഏറെ പ്രാതിനിധ്യമുള്ള ഖിസൈസില്‍ ഒരു ഷോറൂം തുറക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചത്. അത്തരമൊരു ഷോറൂം കല്യാണ്‍ സില്‍ക്‌സിന്റെ അന്താരാഷ്ട്ര ശൃംഖലയിലെ ഏറ്റവും മികച്ചത് തന്നെയാവണമെന്ന് ഞങ്ങള്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. ഏപ്രില്‍ 29ന് ഖിസൈസ് ഷോറൂം ആരംഭിക്കുന്നതോടെ, മലയാളി സമൂഹത്തിന്റെ കൂടുതല്‍ അരികിലേക്ക് എത്താനുള്ള ഞങ്ങളുടെ ലക്ഷ്യം ഒരു നാഴികക്കല്ല് കൂടി പിന്നിടുകയാണ്” -കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ് പട്ടാഭിരാമന്‍ പറഞ്ഞു.
ഇന്ത്യയിലും വിദേശത്തുമായി കല്യാണ്‍ സില്‍ക്‌സിന് 31 ഷോറൂമുകളാണുള്ളത്. കേരളത്തില്‍ കൊച്ചി, തൃശ്ശൂര്‍, ചാലക്കുടി, കുന്നംകുളം, പാലക്കാട്, പെരിന്തല്‍മണ്ണ, കല്‍പ്പറ്റ, കോഴിക്കോട്, വടകര, കണ്ണൂര്‍, പയ്യന്നൂര്‍, കാസര്‍കോട്, കോട്ടയം, തൊടുപുഴ, തിരുവല്ല, ആറ്റിങ്ങല്‍, തിരുവനന്തപുരം എന്നിവിടങ്ങളിലായാണ് കല്യാണ്‍ സില്‍ക്‌സിന്റെ ഷോറൂം ശൃംഖല വ്യാപിച്ച് കിടക്കുന്നത്. ഇതിന് പുറമെ, ബംഗളൂരു, ഈറോഡ്, സേലം എന്നീ നഗരങ്ങളിലും കല്യാണ്‍ സില്‍ക്‌സ് ഷോറൂമുകളുണ്ട്. ഹോള്‍സെയില്‍ രംഗത്തും കല്യാണ്‍ സില്‍ക്‌സ് ശക്തമായ സാന്നിധ്യമറിയിച്ച് കഴിഞ്ഞിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ ഹോള്‍സെയില്‍ ടെക്‌സ്‌റ്റൈല്‍ ഷോറൂം കല്യാണ്‍ സില്‍ക്‌സിന്റേതാണ്.
ഏറ്റവും മികച്ച വസ്ത്ര ശ്രേണികള്‍ ഏറ്റവും കുറഞ്ഞ വിലയില്‍ കൂടുതല്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കാന്‍ ഷോറൂം ശൃംഖല കൂടുതല്‍ വിപുലമാക്കാനുള്ള അശ്രാന്ത പരിശ്രമത്തിലാണ് തങ്ങളെന്നും വരുംനാളുകളില്‍ ഇന്ത്യയിലും വിദേശത്തുമായി കൂടുതല്‍ ഷോറൂമുകള്‍ തുറക്കാനുള്ള കര്‍മ പദ്ധതികള്‍ക്ക് തുടക്കമിട്ടു കഴിഞ്ഞെന്നും പട്ടാഭിരാമന്‍ കൂട്ടിച്ചേര്‍ത്തു.