ഹോട്ട്പാക്കിന്റെ ഏറ്റവും വലിയ റീടെയില്‍ ഷോറൂം അല്‍ബര്‍ഷയില്‍ ആരംഭിച്ചു

42
ഹോട്ട്പാക്കിന്റെ ഏറ്റവും വലിയ റീടെയില്‍ ഷോറൂം ദുബൈ അല്‍ ബര്‍ഷ ഉമ്മു സുഖീം സട്രീറ്റില്‍ ഗ്രൂപ് മാനേജിംഗ് ഡയറക്ടര്‍ പി.ബി അബ്ദുല്‍ ജബ്ബാറിന്റെ സാന്നിധ്യത്തില്‍ അദ്‌നാന്‍ ജാസിം റഷീദ് ഉദ്ഘാടനം ചെയ്തപ്പോള്‍

ദുബൈ: ഫുഡ് പാക്കേജിംഗ് രംഗത്തെ ലോകോത്തര ബ്രാന്റായ ‘ഹോട്ട്പാക്കി’ന്റെ ഏറ്റവും വലിയ റീടെയില്‍ ഷോറൂം ദുബൈ അല്‍ ബര്‍ഷ ഉമ്മു സുഖീം സട്രീറ്റില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഹോട്ട്പാക്കിന്റെ 32ാമത് വിപണന കേന്ദ്രം കൂടിയായ ഷോറൂമിന്റെ ഉദ്ഘാടനം ഗ്രൂപ് മാനേജിംഗ് ഡയറക്ടര്‍ പി.ബി അബ്ദുല്‍ ജബ്ബാറിന്റെ സാന്നിധ്യത്തില്‍ അദ്‌നാന്‍ ജാസിം റഷീദ് നിര്‍വഹിച്ചു. കോവിഡ് 19 മാനദണ്ഡങ്ങള്‍ പാലിച്ചു നടന്ന ചടങ്ങില്‍ പ്രമുഖ വ്യക്തിത്വങ്ങള്‍ക്ക് പുറമെ, സ്ഥാപനത്തിന്റെ വിവിധ ബ്രാഞ്ചുകളിലെ യൂണിറ്റ് മേധാവികളും ജീവനക്കാരും പങ്കെടുത്തു.
25 വര്‍ഷിത്തിലേറെ പ്രവര്‍ത്തന പാരമ്പര്യവും ഉപയോക്താക്കള്‍ക്കിടയില്‍ മികച്ച അംഗീകാരവും നേടിയ ഹോട്ട്പാക്ക് യുഎഇക്ക് പുറമെ, സഊദി അറേബ്യ, കുവൈത്ത്, ബഹ്‌റൈന്‍, ഒമാന്‍, ഖത്തര്‍, മൊറോക്കോ തുടങ്ങിയ ഒട്ടു മിക്ക ഗള്‍ഫ് രാജ്യങ്ങളിലും പ്രവര്‍ത്തിക്കുന്നുണ്ട്.
ഫുഡ് പാക്കിംഗും സര്‍വിംഗും ആകര്‍ഷകവും സൗകര്യപ്രദവും ആരോഗ്യകരവുമാക്കാന്‍ ആധുനിക ടെക്‌നോളജി ഉപയോഗിച്ച് രൂപകല്‍പന ചെയ്ത 3,500ലേറെ ഉത്പന്നങ്ങളാണ് ഹോട്ട്പാക്ക് വിപണനം ചെയ്യുന്നത്. ഫുഡ് പാക്കേജിംഗ് ഉത്പന്നങ്ങളുടെ നിര്‍മാണവും വിപണനവും കൈകാര്യം ചെയ്യുന്ന മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ ഗ്രൂപ് എന്ന നിലയില്‍ ഹോട്ട്പാക്കിന്റെ പ്രവര്‍ത്തന മികവിന് നിരവധി സുപ്രധാന അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 2020 നവംബറില്‍ ദുബൈ ഗവണ്‍മെന്റ് നല്‍കിയ സ്മാര്‍ട്ട് ഇന്റസ്ട്രി അവാര്‍ഡ് ശ്രേണിയിലെ ഒടുവിലത്തോണ്. 30 രാജ്യങ്ങളില്‍ നിന്നായി 2500ലേറെ ആളുകള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന് ഇതിനകം എല്ലാവിധ ക്വാളിറ്റി സര്‍ട്ടിഫിക്കറ്റുകളും ലഭിച്ചിട്ടുണ്ട്. ഉപയോക്താക്കള്‍ക്ക് ഓണ്‍ലൈനിലൂടെ ലോകത്തെവിടെ നിന്നും ഉത്പന്നങ്ങള്‍ ഓര്‍ഡര്‍ ചെയ്യാന്‍ സൗകര്യം ഏര്‍പ്പെടുത്തിയ ഹോട്ട്പാക്ക് ഗ്‌ളോബല്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പുറമെ, അമേരിക്ക, ഇംഗ്‌ളണ്ട്, ഓസ്‌ട്രേലിയ തുടങ്ങി ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ ശക്തമായ വിപണന വിതരണ സംവിധാനങ്ങളുമായി ആഗോള തലത്തിലും ശ്രദ്ധേയമായ മുന്നേറ്റമാണ് നടത്തിയിട്ടുള്ളത്.