മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് മില്ലേനിയല്‍ ജ്വല്ലറി ശേഖരം ‘സോള്‍’ അവാര്‍ഡ് നിറവില്‍

റീടെയില്‍ ജൂവലര്‍ വേള്‍ഡ് 2021 മിഡില്‍ ഈസ്റ്റ് ഫോറത്തിന്റെ 'മില്ലേനിയല്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് ജ്വല്ലറി ഓഫ് ദ ഇയര്‍' പുരസ്‌കാരം മലബാര്‍ ഗ്രൂപ് വൈസ് ചെയര്‍മാന്‍ കെ.പി അബ്ദുല്‍ സലാം ജിജെഇപിസി ഇന്ത്യ ചെയര്‍മാന്‍ കോളിന്‍ ഷായില്‍ നിന്നും സ്വീകരിക്കുന്നു

ദുബൈ: മാറുന്ന വിപണിക്കനുസൃതമായ രീതിയില്‍ പുത്തന്‍ ചുവടുവെപ്പുകള്‍ നടത്താന്‍ കഴിയുമെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു കൊണ്ട് മില്ലേനിയല്‍ ഉപയോക്താക്കളെ (’80കളുടെ തുടക്കത്തിലും ’90കളുടെ അവസാനത്തിലുമായി ജനിച്ചവര്‍) ലക്ഷ്യമിട്ട് പ്രമുഖ ജ്വല്ലറി റീടെയിലറായ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് ‘സോള്‍’ എന്ന പേരില്‍ പുതിയ ജ്വല്ലറി ശേഖരം അവതരിപ്പിച്ചു. ഈ സവിശേഷ ജ്വല്ലറി ശേഖരം, റീടെയില്‍ ജൂവലര്‍ വേള്‍ഡ് 2021 മിഡില്‍ ഈസ്റ്റ് ഫോറത്തിന്റെ ‘മില്ലേനിയല്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് ജ്വല്ലറി ഓഫ് ദ ഇയര്‍’ പുരസ്‌കാരം കരസ്ഥമാക്കി ശ്രദ്ധേയമായിരിക്കുകയാണ്.
ആധുനിക സ്ത്രീകളുടെ അഭിരുചിക്കനുസരിച്ച് രൂപകല്‍പന ചെയ്തിരിക്കുന്ന ഫാഷനും ട്രെന്‍ഡിയുമായ ജ്വല്ലറി ഡിസൈനുകളുടെ മനോഹരവും സവിശേഷവുമായ ശ്രേണിയാണ് സോള്‍ കാഴ്ച വെക്കുന്നത്. സ്വര്‍ണത്തിലും വജ്രത്തിലും സമകാലികവും അതുല്യവും ലളിതവുമായ ഡിസൈനുകള്‍ ഉള്‍ക്കൊള്ളുന്ന സോള്‍ ശേഖരം, മില്ലേനിയല്‍ ഉപയോക്താക്കള്‍ക്ക് ഏറ്റവും മികച്ച ദൈനംദിന വസ്ത്രധാരണത്തിന് അനുയോജ്യമാണ്. അത് ഓഫീസിലായാലും, സുഹൃത്തുക്കള്‍ക്കൊപ്പമായാലും. 450 ദിര്‍ഹം മുതലുള്ള വിലയില്‍ ലഭ്യമാകുന്ന ഈ ശേഖരം അതിന്റെ മികവാര്‍ന്ന രൂപകല്‍പനകൊണ്ടും, എളുപ്പത്തില്‍ അണിയാനുള്ള സൗകര്യം കൊണ്ടും മികച്ച മൂല്യം സമ്മാനിക്കുന്നതാണ്.
ദുബൈയില്‍ നടന്ന ചടങ്ങില്‍ മലബാര്‍ ഗ്രൂപ് വൈസ് ചെയര്‍മാന്‍ കെ.പി അബ്ദുല്‍ സലാം ജിജെഇപിസി ഇന്ത്യ ചെയര്‍മാന്‍ കോളിന്‍ ഷായില്‍ നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി.
”മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സില്‍ ഞങ്ങള്‍ എല്ലായ്‌പ്പോഴും ട്രെന്‍ഡിയും നൂതനവുമായ ഡിസൈനുകള്‍ രൂപകല്‍പന ചെയ്തുകൊണ്ട് മുന്‍നിരയില്‍ നിലകൊള്ളാനാണ് ശ്രമിക്കുന്നത്. മില്ലേനിയല്‍ ഉപയോക്താക്കളുടെ വ്യത്യസ്ത അഭിരുചികളെ പരിഗണിച്ചു കൊണ്ടാണ് ‘സോള്‍’ ലൈഫ് സ്‌റ്റൈല്‍ ജ്വല്ലറി ശേഖരം അവതരിപ്പിച്ചിരിക്കുന്നത്” -മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് ഇന്റര്‍നാഷനല്‍ ഓപറേഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ ഷംലാല്‍ അഹമ്മദ് പറഞ്ഞു. ഓഫീസുകളില്‍, മീറ്റിംഗുകളില്‍, പാര്‍ട്ടികളില്‍ തുടങ്ങി ദിവസേനയുള്ള വ്യത്യസ്ത അവസരങ്ങളില്‍ ഉപയോഗിക്കാന്‍ പറ്റുന്ന ആഭരണങ്ങളാണ് മില്ലേനിയല്‍സ് താല്‍പര്യപ്പെടുന്നത്. രൂപകല്‍പനയില്‍ വളരെ ലളിതമായിരിക്കുമ്പോള്‍ തന്നെ ട്രെന്‍ഡിയും ഭാരം കുറഞ്ഞതുമായ മില്ലേനിയലുകള്‍ ഇഷ്ടപ്പെടുന്ന ഇത്തരം ആഭരണങ്ങളാണ് സോള്‍ കലക്ഷന്‍ വാഗ്ദാനം ചെയ്യുന്നതെന്നും ഷംലാല്‍ അഹമ്മദ് കൂട്ടിച്ചേര്‍ത്തു.
സോള്‍ ലൈഫ്‌സ്‌റ്റൈല്‍ ജ്വല്ലറി ആധുനിക സ്ത്രീകളുടെ മാറുന്ന അഭിരുചികള്‍ക്ക് ഇണങ്ങുന്ന രീതിയിലാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്. ഈ കണ്ണഞ്ചിപ്പിക്കുന്ന ശേഖരം, മില്ലേനിയലുകള്‍ക്ക് ഏത് അവസരങ്ങളിലും അവരുടെ സവിശേഷമായ സ്‌റ്റൈല്‍ സ്റ്റേറ്റ്‌മെന്റ് വ്യക്തമാക്കുന്നതിന് ഏറ്റവും അനുയോജ്യമായതാണ്. സോള്‍ ലൈഫ് സ്‌റ്റൈല്‍ ജ്വല്ലറി ശേഖരം 18 കാരറ്റ് സ്വര്‍ണത്തിലും വജ്രത്തിലും ലഭ്യമാണ്. ഭൂരിഭാഗം ഡിസൈനുകളും റോസ് ഗോള്‍ഡിലോ, യെല്ലോ ഗോള്‍ഡിലോ സെമി പ്രഷ്യസ് സ്റ്റോണോടു കൂടിയതാണ്. നെക്‌ലേസുകള്‍, വളകള്‍, ബ്രേസ്‌ലെറ്റുകള്‍, മോതിരങ്ങള്‍, പെന്‍ഡന്റുകള്‍, കമ്മലുകള്‍ എന്നിവയിലുടനീളം വിപുലമായ ഡിസൈനുകളുള്ള സോള്‍ ലൈഫ്‌സ്‌റ്റൈല്‍ ജ്വല്ലറി ശേഖരം മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സിന്റെ തെരഞ്ഞെടുത്ത ഷോറൂമുകളില്‍ ലഭ്യമാണ്.