1,000 പേര്‍ക്ക് ഈദ് ഫുഡ് കിറ്റുമായി ദുബൈ-മലപ്പുറം ജില്ലാ കെഎംസിസി

ദുബൈ: കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് ഭക്ഷണത്തിന് പ്രയാസപ്പെടുന്ന പ്രവാസികള്‍ക്ക് പരിശുദ്ധ റമദാന്‍ റിലീഫ് ഭാഗമായി പെരുന്നാള്‍ ദിവസം പാചകത്തിനാവശ്യമായ പല വ്യഞ്ജന സാധനങ്ങള്‍ അടങ്ങിയ 1,000 പേര്‍ക്കുള്ള ഈദ് ഫുഡ് കിറ്റുകള്‍ മലപ്പുറം ജില്ലാ കെഎംസിസി വിതരണം ചെയ്യുന്നു. ജില്ലാ കമ്മിറ്റിയുടെ റമദാന്‍ റീലീഫിന്റെ രണ്ടാം ഘട്ടമാണ് ഈദ് ഫുഡ് കിറ്റ് വിതരണം. ആദ്യ ഘട്ടം റമദാന്‍ തുടക്കം മുതല്‍ ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്തു വരുന്നു. ഈദ് ഫുഡ് കിറ്റ് വിതരണം മെയ് 8ന് ആരംഭിക്കും. മണ്ഡലം കമ്മിറ്റികള്‍ കണ്ടെത്തുന്ന അര്‍ഹതപ്പെട്ടവരിലേക്ക് പെരുന്നാള്‍ ദിവസത്തിന് മുന്‍പ് എത്തിച്ചു നല്‍കും.