അല്‍ഖൂസില്‍ 12,437 സ്ഥാപനങ്ങള്‍

അബുദാബി: ദുബൈ അല്‍ഖൂസ് വാണിജ്യ-വ്യവസായ മേഖലകള്‍ വന്‍ മുന്നേറ്റം നടത്തിയതായി ഇതുസംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇതു വരെ 12,437 സ്ഥാപനങ്ങളാണ് അല്‍ഖൂസില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്.
ഇതില്‍ ഏറ്റവും കൂടുതല്‍ സ്ഥാപനങ്ങളുള്ളത് അല്‍ഖൂസ് 1, 2, 3 എന്നിവിടങ്ങളിലാണ്. അല്‍ഖൂസില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ 59 ശതമാനവും ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. ഇതില്‍ മൂന്നിലാണ് കൂടുതല്‍ സ്ഥാപനങ്ങളുള്ളത്.