റമദാനില്‍ അബുദാബിയില്‍ 179 യാചകരെ പിടികൂടി

അബുദാബി: ഭിക്ഷാടനം കര്‍ശനമായി വിലക്കിയിട്ടുള്ള അബുദാബിയില്‍ ഈ വര്‍ഷം റമദാനില്‍ 171 യാചകരെ പിടികൂടി. ഇത്തരത്തില്‍ പിടികൂടുന്നവര്‍ക്ക് 5,000 ദിര്‍ഹം പി ഴയോ ആറുമാസം ജയില്‍ ശിക്ഷയോ ഇതുരണ്ടും ഒന്നിച്ചോ ശക്ഷ ലഭിക്കുന്നതാണ്.
പതിവുപോലെ ഇക്കുറിയും യാചനക്കെതിരെ ശക്തമായ ബോധവല്‍ക്കരണമാണ് റമദാനിനുമുമ്പ് അബുദാബി പൊലീസ് നടത്തിയിരുന്നത്. എന്നാല്‍ ഇതുമറികടന്ന് ഭക്ഷാടനത്തിന് ഇറങ്ങിയവരാണ് പിടിയിലായത്.
മറ്റുള്ളവരുടെ മാനസിക പ്രീതിയും സഹതാപവും പിടിച്ചു പറ്റുന്ന വിധത്തില്‍ പെരുമാറുകയും സംസാരിക്കുകയും ചെയ്യുന്ന ഇവര്‍ സഹതാപമര്‍ഹിക്കുന്നില്ല. സാമൂഹിക സുരക്ഷക്ക് ഇത്തരക്കാര്‍ ഭീഷണിയാണ്. യാചകരെക്കുറിച്ച് അറിയുന്നവര്‍ 8002626 എന്ന ടോള്‍ഫ്രീ നമ്പറില്‍ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു.