21,000 ഉല്‍പന്ന ശ്രേണിയുമായി ‘ഹോള്‍സെയില്‍.കോം’ മെയ് 2ന് സമാരംഭം

കഫ്റ്റീരിയകള്‍ക്കും ഗ്രോസറികള്‍ക്കും മിനി മാര്‍ട്ടുകള്‍ക്കും wholzale.comല്‍ ഓര്‍ഡര്‍ ചെയ്യാം

ദുബൈ: ഗള്‍ഫില്‍ മലയാളി സംരംഭകര്‍ ഏറെയുള്ള മേഖലകളാണ് കഫ്റ്റീരിയ, റെസ്‌റ്റോറന്റ്, ഗ്രോസറി, മിനി മാര്‍ട്ട് തുടങ്ങിയവ. ഇത്തരം സ്ഥാപനങ്ങളില്‍ മാനേജ്‌മെന്റ് തലത്തിലുള്ള ഒരാള്‍ തന്നെയായിരിക്കും കടയിലെ എല്ലാ കാര്യങ്ങള്‍ക്കും ഓടി നടക്കാനുണ്ടാവുക. തിരക്കിനിടയില്‍ സ്‌റ്റോക്ക് കഴിയുന്നതിനനുസരിച്ച് സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യുകെയന്നത് തന്നെയാണ് ഇത്തരം സ്ഥാപനങ്ങളിലെ ഭാരിച്ച ജോലിയും. ഈ സാഹചര്യങ്ങള്‍ തിരിച്ചറിഞ്ഞതു കൊണ്ടാണ് ഹോള്‍സെയില്‍.കോം എന്ന പേരില്‍ ഒരു ഹോള്‍സെയില്‍ ബയിംഗ് പോര്‍ട്ടലും മൊബൈല്‍ ആപ്പും അവതരിപ്പിക്കുന്നത്. മാര്‍ക്കറ്റിലെ ഏറ്റവും മികച്ച വിലയില്‍ തന്നെ ഹോള്‍സെയില്‍.കോമിലൂടെ ഇനി കഫ്റ്റീരിയ, റെസ്റ്റോറന്റ്‌സ്, ഗ്രോസറി, മിനി മാര്‍ട്ട് എന്നിവയിലേക്കാവശ്യമായ എല്ലാ ഉല്‍പന്നങ്ങളും ഓര്‍ഡര്‍ ചെയ്യാം. 21,000 ഉല്‍പന്നങ്ങളുടെ ശ്രേണിയുമായാണ് ഹോള്‍സെയില്‍.കോം എത്തുന്നത്. ദുബൈയിലെ പ്രമുഖ വെഞ്ച്വര്‍ ക്യാപിറ്റലിന്റെ 20 മില്യന്‍ നിക്ഷേപമുള്ള കമ്പനിയാണ് ഹോള്‍സെയില്‍.കോം.

എല്ലാ ശ്രേണിയിലുമുള്ള ഉല്‍പന്ന വിതരണക്കാരെയും ഒരു മേല്‍ക്കൂരയില്‍ അണിനിരത്തുകയാണ് ഈ ഇകൊമേഴ്‌സ് വെബ്‌സൈറ്റ് ചെയ്യുന്നത്. സൈറ്റിലൂടെയും ആപ്പിലൂടെയും ഓര്‍ഡര്‍ ചെയ്യപ്പെടുന്ന സാധനങ്ങള്‍ അടുത്ത ദിവസം രാവിലെ 8നും 3 മണിക്കുമിടയില്‍ ഡെലിവറി ചെയ്യുന്നതാണ്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കസ്റ്റമര്‍ സപ്പോര്‍ട്ടും പ്രത്യേകതയാണ്. നിബന്ധനകള്‍ പാലിച്ചുകൊണ്ട് ‘ബയ് നൗ, പേ ലേറ്റര്‍’ സൗകര്യവും ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്. ഫുഡ്, നോണ്‍ ഫുഡ് ഉല്‍പന്നങ്ങളെല്ലാം തന്നെ ഈ സൈറ്റിലൂടെ ഓര്‍ഡര്‍ ചെയ്യാനാകും. ഓാരോ ബ്രാന്റുകളുടെയും ഉല്‍പന്നങ്ങള്‍ പ്രത്യേകം വാഹനങ്ങളില്‍ തന്നെയായിരിക്കും എത്തിക്കുക.
2021 മെയ് രണ്ടിനാണ് ഹോള്‍സെയില്‍.കോമിന്റെ ഔദ്യോഗിക സമാരംഭം. വെബ്‌സൈറ്റിലൂടെയും ആപ്പിലൂടെയും രജിസ്‌ട്രേഷന്‍ ആരംഭിച്ചിട്ടുണ്ട്. വെരിഫികേഷനു ശഷം, കണ്‍ഫര്‍മേഷന്‍ ലഭിച്ചു കഴിഞ്ഞാല്‍ പര്‍ചേസ് ആരംഭിക്കാം.