നിര്‍മ്മാണ മേഖലയിലെ തൊഴിലാളി സുരക്ഷിതത്വം ഉറപ്പ് വരുത്തി അബുദാബി നഗരസഭ

അബുദാബി: നിര്‍മ്മാണ മേഖലകളില്‍ തൊഴിലാളികളുടെ സുരക്ഷിതത്വം ഉറപ്പാക്കു ന്നതില്‍ യാതൊരുവിധ വിട്ടുവീഴ്ചയും ഉണ്ടാവരുതെന്ന് അബുദാബി നഗരസഭ നിര്‍ മ്മാണ കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
തൊഴിലാളികളുടെ സുരക്ഷ, ആരോഗ്യം എന്നിവ പരമപ്രധാനമാണ്. ഇത് ഉറപ്പ് വരുത്തുന്നതിനാവശ്യമായ സര്‍വ്വ സൗകര്യങ്ങളും നിര്‍മ്മാണ സ്ഥലങ്ങളില്‍ ഉണ്ടായിരിക്കണം. ഇത്തരം കാര്യങ്ങള്‍ പരിശോധിച്ചു ഉറപ്പ് വരുത്തുന്നതിനായി ഉന്നത ഉദ്യോഗസ്ഥ രുടെ നേതൃത്വത്തില്‍ വിവിധ സംഘങ്ങള്‍ നിര്‍മ്മാണ സ്ഥലങ്ങളില്‍ പരിശോധന നട ത്തിക്കൊണ്ടിരിക്കുന്നുണ്ട്.