ഷാര്‍ജ നെസ്‌റ്റോ ഹൈപര്‍ മാര്‍ക്കറ്റ് ഗ്രൗണ്ട് ഫ്‌ളോറില്‍ ഭീമ ജൂവലേഴ്‌സ് ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു

ഷാര്‍ജ മുവയ്‌ല നെസ്‌റ്റോ ഹൈപര്‍ മാര്‍ക്കറ്റിന്റെ ഒന്നാം നിലയില്‍ നിന്നും ഗ്രൗണ്ട് ഫ്‌ളോറിലേക്ക് മാറ്റിയ ഭീമ ജൂവലേഴ്‌സിന്റെ കൂടുതല്‍ സൗകര്യപ്രദമാക്കിയ ഷോറൂം റിസ്‌വാന്‍ സാജന്‍ ഉദ്ഘാടനം ചെയ്യുന്നു

ഷാര്‍ജ നെസ്‌റ്റോ ഹൈപര്‍ മാര്‍ക്കറ്റ് ഗ്രൗണ്ട് ഫ്‌ളോറില്‍ ഭീമ ജൂവലേഴ്‌സ് ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു
ഷാര്‍ജ: ഷാര്‍ജ മുവയ്‌ലയിലെ നെസ്‌റ്റോ ഹൈപര്‍ മാര്‍ക്കറ്റിന്റെ ഒന്നാം നിലയില്‍ നിന്നും ഗ്രൗണ്ട് ഫ്‌ളോറിലേക്ക് മാറ്റിയ ഭീമ ജൂവലേഴ്‌സിന്റെ കൂടുതല്‍ വിശാലവും വിപുല ശ്രേണിയിലുമുള്ള ബൃഹത്തായ ഷോറൂം ഡാന്യൂബ് ഗ്രൂപ് ഓഫ് കമ്പനീസ് സ്ഥാപക ചെയര്‍മാന്‍ റിസ്‌വാന്‍ സാജന്‍ ഉദ്ഘാടനം ചെയ്തു. ഭീമ ജ്വല്ലറിയുടെ നിരവധി ഉദ്യോഗസ്ഥരും മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് എക്‌സി.ഡയറക്ടര്‍ എ.കെ ഫൈസല്‍ അടക്കമുള്ള വിവിധ മേഖലകളിലെ പ്രമുഖരും ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു.
96 വര്‍ഷത്തിലധികമായി ബിസിനസ് മേഖലയില്‍ നിറഞ്ഞു നില്‍ക്കുന്ന ഭീമ ജൂവലേഴ്‌സ്, വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ലക്ഷക്കണക്കിനാളുകള്‍ വസിക്കുന്ന യുഎഇയിലെ എല്ലാ സമൂഹങ്ങളും ഏറ്റവും സൗഹാര്‍ദത്തില്‍ കഴിയുന്ന ഷാര്‍ജ മുവയ്‌ലയിലെ നെസ്‌റ്റോ ഹൈപര്‍ മാര്‍ക്കറ്റിലാണ് കൂടുതല്‍ മികവാര്‍ന്ന നിലയില്‍ പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്. എല്ലാ കാലഘട്ടങ്ങളിലും ഉപയോക്താക്കള്‍ക്ക് കേന്ദ്ര സ്ഥാനം നല്‍കിയ പ്രസ്ഥാനമാണ് ഭീമ ജൂവലേഴ്‌സ്. വിപുലമായ ആഭരണ ശ്രേണിക്ക് പുറമെ, ഷോറൂം വിശാലമാണ് എന്നതിനാല്‍ തന്നെ ഗവണ്‍മെന്റ് നിര്‍ദേശങ്ങള്‍ പാലിച്ച് സാമൂഹിക അകലം പാലിച്ച് വളരെ സൗകര്യപ്രദമായി ഷോപ്പിംഗ് നടത്താനാകുമെന്നത് ഇവിടത്തെ സവിശേഷതയുമാണ്. മുഴുവന്‍ ഉപയോക്താക്കള്‍ക്കും ഇത് സംതൃപ്തിദായകമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഭീമ ജൂവലേഴ്‌സ് ചെയര്‍മാന്‍ ബി.ഗോവിന്ദന്‍ പറഞ്ഞു.

മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് എക്‌സി.ഡയറക്ടര്‍ എ.കെ ഫൈസല്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തപ്പോള്‍

ഏതു തരം വെല്ലുവിളികളും നേരിടാന്‍ തക്ക സുരക്ഷാ വലയമാണ് ഇന്ന് സ്വര്‍ണം. ഏത് ജ്വല്ലറിയില്‍ നിന്നുമുള്ള പഴയ സ്വര്‍ണം വാങ്ങുന്നുവെന്ന തങ്ങളുടെ സൗകര്യപ്രദമായ സംവിധാനം സ്വര്‍ണ നിക്ഷേപത്തിലുള്ള തങ്ങളുടെ ഉപയോക്താക്കളുടെ വിശ്വാസത്തെ രൂഢമൂലമാക്കിയിരിക്കുന്നു. വിവാഹങ്ങള്‍, സംഗമങ്ങള്‍, പ്രത്യേക ചടങ്ങുകള്‍ എന്നീ സന്ദര്‍ഭങ്ങളില്‍ സ്വര്‍ണം വാങ്ങുന്നതിനെ കുറിച്ചു മാത്രമല്ല നാം സംസാരിക്കുന്നത്, ഒരു കുട്ടിയുടെ വ്യക്തിജീവിതത്തില്‍ നാഴികക്കല്ലുകള്‍ പിന്നിടുന്ന സന്ദര്‍ഭത്തിലും, അല്ലെങ്കില്‍ സ്‌നേഹ സമ്മാനം നല്‍കുന്ന വേളയിലുമൊക്കെ സ്വര്‍ണമണിയുന്നതിലെ സന്തോഷമനുഭവിക്കുന്നതിനെ കുറിച്ചു കൂടിയാണെന്ന് മാനേജിംഗ് ഡയറക്ടര്‍ അഭിഷേക് ബിന്ദു മാധവ് പറഞ്ഞു.
നിലവില്‍ വജ്രം വ്യത്യസ്ത വില നിരക്കുകളിലും ഗ്രേഡുകളിലും ലഭ്യമാണെന്നും അനുയോജ്യമായ നിലയില്‍ ഏത് പ്രായക്കാര്‍ക്കും കമനീയ ഡിസൈനുകളില്‍ ലഭ്യമാണെന്നും അധികൃതര്‍ വ്യക്തമാക്കി.