കുരുന്നു ഭാവനകളെ ജ്വലിപ്പിച്ച് നാടകാവതരണം

ഷാർജ ഷാർജ ചിൽഡ്സ് റീഡിംഗ് ഫെസ്റ്റിവലിന്റെ (എസ്‌സി‌ആർ‌എഫ്) പന്ത്രണ്ടാം എഡിഷനിൽ നടന്ന  ‘ബുക് ഓഫ് ഡ്രീംസ്’ ഷോ കുരുന്നുകളെ വല്ലാതെ ആകർഷിച്ചു. ഷാർജ ബുക് അതോറിറ്റി (എസ്‌ബി‌എ) നിർമ്മിച്ച ഈ നാടകം എല്ലാ പ്രായക്കാർക്കും വേണ്ടിയുള്ളതാണ്. പുസ്തകങ്ങളുടെ മൂല്യവും വായനാനുഭവ കാര്യങ്ങളും പരിഷ്കരിക്കുന്നതിലും സ്വപ്നങ്ങളും അഭിലാഷങ്ങളും നിറവേറ്റുന്നതിലുള്ള വായനയുടെ സ്വാധീനവും  ഈ ഷോ എടുത്തു കാട്ടി.
എസ്.സി.ആർ.എഫ് തീം ആയ ‘നിങ്ങളുടെ ഭാവനയ്‌ക്കായി’ എന്നത് വിവർത്തനം ചെയ്തു കൊണ്ടുള്ള പ്രത്യേക പ്രകടനം ഭാവനയെ അത്യന്തം ജ്വലിപ്പിക്കുന്നതായിരുന്നു. യുവ പ്രേക്ഷകരുടെ ലക്ഷ്യങ്ങളും സ്വപ്നങ്ങളും നേടുന്നതിൽ പുസ്തകങ്ങളുടെ പങ്ക് അടിവരയിടുന്നതായിരുന്നു ഷോ. ഗാനരചനയുടെയും അന്യാദൃശമായ അഭിനയത്തിന്റെയും മേൻമ ഷോയെ വേറിട്ടതാക്കി. അഭിനേതാക്കളെ ഒപ്പം കൊണ്ടുപോയി അൽഭുത പരതന്ത്രരാക്കി ഈ പരിപാടി.
ഹിബ അൽ ദാരി, മുഹമ്മദ് അൽ മുസ്ലിം, നാസർ അബ്ബാസ്, ഫഹദ് അൽ സലേ, ദിമ അഹമ്മദ്, ഗൂർ സഫർ, ജന അൽ ഫെയ്‌ൽക, അഹമ്മദ് ബിൻ ഹുസൈൻ എന്നിവർ അഭിനയിച്ച 90 മിനിറ്റ് ദൈർഘ്യമുള്ള നാടകം വിവിധ മത്സരങ്ങളിൽ പങ്കെടുക്കുന്ന ഒരു പെൺകുട്ടിയെ പിന്തുടരുന്ന രീതിയിലായിരുന്നു അവതരിപ്പിച്ചത് . അറിവ്, ഭാവന, വലിയ വലിയ സാഹസങ്ങൾ എന്നിവയുടെ ലോകം തുറക്കുന്നതു കൂടിയായിരുന്നു ഇത്.