അപകട സ്ഥലങ്ങളില്‍ കൂട്ടംകൂടുന്നവര്‍ക്ക് വീണ്ടും അബുദാബി പൊലീസ് മുന്നറിയിപ്പ്, പിഴ

അബുദാബി: അപകടമുണ്ടായ സ്ഥലങ്ങളില്‍ കൂട്ടംകൂടി നില്‍ക്കുന്നവര്‍ക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി അബുദാബി പൊലീസ് വീണ്ടും രംഗത്ത്. വാഹനാപകടങ്ങളും മറ്റുമുണ്ടാകുന്ന സ്ഥലങ്ങളില്‍ പൊലീസ് വാഹനങ്ങള്‍, ആംബുലന്‍സ് എന്നിവയുള്‍പ്പെടെയുള്ളവക്ക് തടസമുണ്ടാകുന്ന വിധത്തില്‍ പോലും ജനങ്ങള്‍ കൂട്ടംകൂടുന്നതായി പൊലീസിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.
ഇത്തരക്കാര്‍ക്ക് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നുവെങ്കിലും ഇപ്പോള്‍ വീണ്ടും കടുപ്പിച്ചു കൊണ്ടാണ് അറിയിപ്പ് നല്‍കിയിട്ടുള്ളത്. ഇത്തരക്കാര്‍ക്ക് 1,000 ദിര്‍ഹം പിഴ ചുമത്തുമെന്ന് പൊലീസ് അറിയിപ്പില്‍ വ്യക്തമാക്കി.