കേരള മുഖ്യമന്ത്രിക്ക് ഡോ. ആസാദ് മൂപ്പന്റെ അഭിനന്ദനം

ഡോ. ആസാദ് മൂപ്പന്‍

ദുബൈ: രണ്ടാം തവണയും കേരള മുഖ്യമന്ത്രിയായി അധികാരമേറ്റ പിണറായി വിജയനെ ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ അഭിനന്ദിച്ചു.
”സൂക്ഷ്മ ഗ്രാഹിയായ മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള യുവത്വവും ഊര്‍ജസ്വലതയും നിറഞ്ഞ മന്ത്രിമാരുടെ സംഘത്തിനും കേരളത്തെ സാമൂഹിക ഭദ്രതയിലും മതേതരത്വത്തിലും അധിഷ്ഠിതമായ രാജ്യത്തെ തന്നെ ഏറ്റവും സമൃദ്ധിയും സമാധാനവും നിറഞ്ഞ സംസ്ഥാനമാക്കി മാറ്റാന്‍ കഴിയുമെന്ന് ഞാന്‍ പ്രത്യാശിക്കുന്നു. ഇതിനകം ആരംഭിച്ച പല പദ്ധതികളും പൂര്‍ത്തിയാക്കാനും ആസൂത്രണം ചെയ്തവ ഏറ്റെടുത്ത് നിറവേറ്റാനും സര്‍ക്കാറിന്റെ ഈ ഭരണത്തുടര്‍ച്ച തീര്‍ച്ചയായും സഹായിക്കും. മടങ്ങി വരുന്ന പ്രവാസികള്‍ക്കുള്ള മെഡിക്കല്‍ ഇന്‍ഷുറന്‍സ് ഉള്‍പ്പെടെ ലോക കേരളസഭയില്‍ ചര്‍ച്ച ചെയ്ത പ്രവാസികളുടെ വിവിധ വിഷയങ്ങള്‍ മുന്‍ഗണനയോടെ നടപ്പാക്കാന്‍ ഈ സര്‍ക്കാര്‍ മുന്‍കയ്യെടുക്കുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു” -അദ്ദേഹം അനുമോദന സന്ദേശത്തില്‍ വ്യക്തമാക്കി.