മലപ്പുറം ജില്ലാ കെഎംസിസി 1,000 പേര്‍ക്ക് ഈദ് ഫുഡ് കിറ്റുകള്‍ വിതരണം ആരംഭിച്ചു

ദുബൈ-മലപ്പുറം ജില്ലാ കെഎംസിസിയുടെ 1,000 ഈദ് ഫുഡ് കിറ്റുകളുടെ വിതരണോദ്ഘാടനം യുഎഇ കെഎംസിസി പ്രസിഡന്റ് ഡോ. പുത്തൂര്‍ റഹ്മാന്‍, ജന.സെക്രട്ടറി പി.കെ അന്‍വര്‍ നഹ, സുബ്ഹാന്‍ ബിന്‍ ഷംസുദ്ദീന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചപ്പോള്‍

ദുബൈ: പെരുന്നാള്‍ ദിനം പാകം ചെയ്യാനാവശ്യമായ പല വ്യഞ്ജന സാധനങ്ങള്‍ അടങ്ങിയ ദുബൈ-മലപ്പുറം ജില്ലാ കെഎംസിസിയുടെ 1,000 ഈദ് ഫുഡ് കിറ്റുകളുടെ വിതരണത്തിന് തുടക്കമായി. ഈദ് ഫുഡ് കിറ്റ് വിതരണോദ്ഘാടനം യുഎഇ കെഎംസിസി പ്രസിഡന്റ് ഡോ. പുത്തൂര്‍ റഹ്മാന്‍, ജന.സെക്രട്ടറി പി.കെ അന്‍വര്‍ നഹ, സുബ്ഹാന്‍ ബിന്‍ ഷംസുദ്ദീന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. ചടങ്ങില്‍ മലപ്പുറം ജില്ലാ കെഎംസിസി പ്രസിഡന്റ് ചെമ്മുക്കന്‍ യാഹു മോന്‍ അധ്യക്ഷത വഹിച്ചു.
കോവിഡ് 19 വ്യാപനത്തിന്റെ ഭാഗമായി ഭക്ഷണത്തിന് പ്രയാസപ്പെടുന്ന പ്രവാസികള്‍ക്ക് മണ്ഡലം കമ്മിറ്റികള്‍ മുഖേനയാണ് ഈദ് ഫുഡ് കിറ്റുകള്‍ എത്തിച്ചു നല്‍കുന്നത്.കോവിഡിന്റെ തുടക്കം മുതല്‍ ദുബൈ-മലപ്പുറം ജില്ലാ കെഎംസിസി എല്ലാ ഘട്ടങ്ങളിലും അതിന്റെ ഉത്തരവാദിത്തം പ്രതിബദ്ധതയോടു കൂടി നിര്‍വഹിച്ചു പോന്നിരുന്നുവെന്ന് ജില്ലാ ഭാരവാഹികള്‍ പറഞ്ഞു. രക്ത ദാന ക്യാമ്പ്,ഹെല്‍പ് ഡെസ്‌ക്, ഭക്ഷണക്കിറ്റ് വിതരണം, ചാര്‍ട്ടേര്‍ഡ് ഫ്‌ളൈറ്റുകള്‍, ഇഫ്താര്‍ കിറ്റുകള്‍, വാക്‌സിന്‍ പരീക്ഷണ കുത്തിവെപ്പ് തുടങ്ങി കോവിഡിന്റെ കഴിഞ്ഞു പോയ കാലയളവില്‍ ജില്ലാ കമ്മിറ്റി നടത്തിയ ഇടപെടലുകള്‍ ദുബൈയിലെ പ്രവാസി സമൂഹത്തിന് വലിയ അനുഗ്രഹമായിരുന്നു. ഇന്നും ആ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു കൊണ്ടിരിക്കുകയാണെന്നും ഭാരവാഹികള്‍ പറഞ്ഞു.
ചടങ്ങില്‍ സംസ്ഥാന-ജില്ലാ ഭാരവാഹികളായ ഇസ്മായില്‍ അരൂക്കുറ്റി, കെ.പി.എ സലാം, ഒ.ടി സലാം, ജലീല്‍ കൊണ്ടോട്ടി, കരീം കാലൊടി, ഇ.ആര്‍ അലി മാസ്റ്റര്‍, ഷമീം ചെറിയമുണ്ടം, ബദറുദ്ദീന്‍ തറമ്മല്‍, ഷക്കീര്‍ പാലത്തിങ്ങല്‍,എ.പി നൗഫല്‍, മുജീബ് കോട്ടക്കല്‍, ഫക്രുദ്ദീന്‍ മാറാക്കര, ഫൈസല്‍ തെന്നല, ഷിഹാബ് ഏറനാട്, ജൗഹര്‍ മൊറയൂര്‍, നാസര്‍ കുറുമ്പത്തൂര്‍, സൈനുദ്ദീന്‍ പൊന്നാനി സംബന്ധിച്ചു. ജില്ലാ ജന.സെക്രട്ടറി പി.വി നാസര്‍ സ്വാഗതവും സിദ്ദീഖ് കാലൊടി നന്ദിയും പറഞ്ഞു.