ഫില്ലി സെലക്റ്റ് അല്‍സഹിയ സിറ്റി സെന്ററിലും

ഷാര്‍ജ: ഇന്ത്യന്‍ രുചിപ്പെരുമ വാനോളമുയര്‍ത്തി ഫില്ലി സെലക്റ്റ് ഷാര്‍ജയിലെ അല്‍സഹിയ സിറ്റിയിലും. മെയ് 4ന് ചൊവ്വാഴ്ച ആഗോള ഇസ്‌ലാമിക പണ്ഡിതനും മോട്ടിവേഷണല്‍ സ്പീക്കറുമായ ഡോ. മുഫ്തി ഇസ്മായില്‍ മിന്‍ക് ആണ് ഷാര്‍ജയില്‍ പുതുതായി പ്രവര്‍ത്തനമാരംഭിച്ച ഫില്ലി സെലക്റ്റിന്റെ ബ്രാഞ്ച് ഉദ്ഘാടനം ചെയ്തത്.
ഇന്ത്യന്‍ രുചിഭേദങ്ങളെ തനിമയോടെ അവതരിപ്പിച്ച് ഭക്ഷണ പ്രേമികളുടെ ഇഷ്ട കേന്ദ്രമായി മാറിയ ഫില്ലി സെലക്റ്റിന്റെ പെരുമ എമിറേറ്റുകള്‍ ഭേദിച്ചു കൊണ്ടിരിക്കുകയാണ്.
രുചിയൂറും ഭക്ഷണ വൈവിധ്യങ്ങള്‍ അന്വേഷിക്കുന്നവര്‍ക്ക് ഇനി വിരുന്നൊരുക്കാന്‍ ഷാര്‍ജയില്‍ ഫില്ലി സെലക്റ്റ് റെഡി. ഇതാദ്യമായാണ് ഷാര്‍ജ എമിറേറ്റില്‍ സിറ്റി സെന്റര്‍ മാളില്‍ ഫില്ലി സെലക്ട് ഒരു പുതിയ ബ്രാഞ്ച് തുറക്കുന്നത്. ഫില്ലി ഗ്രൂപ്പിന്റെ സ്ഥാപകനും സിഇഒയുമായ റാഫി ഫില്ലിയും കമ്പനിയുടെ ഉന്നതാധികാരികളും അടക്കം നിരവധി പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം.
ഏഴ് പുതിയ ഫില്ലി സെലക്ട് ശാഖകള്‍ കൂടി തുറന്ന് കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാനും 2022ഓടെ യുഎഇയില്‍ മോഡേണ്‍ ഇന്ത്യന്‍ കുസീന്‍ എന്ന ആശയത്തിന് കൂടുതല്‍ ഇടം സാധ്യമാക്കാനും കമ്പനി പദ്ധതി ആവിഷ്‌കരിക്കുന്നുണ്ട്.
അസാധാരണമായ ഒരു ലാ കാര്‍ട്ടെ മെനു ആസ്വദിക്കാന്‍ അവസരം സൃഷ്ടിച്ച്, ഉപഭോക്താക്കള്‍ക്ക് ഫില്ലി സെലക്ട് പൂര്‍ണ സംതൃപ്തി ഉറപ്പാക്കുന്നു. ഉത്തരേന്ത്യന്‍, മിഡില്‍ ഈസ്റ്റേണ്‍ വിഭവങ്ങളുടെ അവാച്യമായ രുചികള്‍ ആസ്വദിക്കാന്‍ അനുയോജ്യമായ രുചികേന്ദ്രമാണ് ഫില്ലി സെലക്റ്റ്.
അല്‍സഹിയ സിറ്റി സെന്ററിന്റെ താഴത്തെ നിലയിലും കാരി ഫോര്‍ പരിസരത്തുമാണ് ഫില്ലി സെലക്റ്റ് പ്രവര്‍ത്തിക്കുന്നത്. ദിവസവും രാവിലെ 10:00 മുതല്‍ പുലര്‍ച്ചെ 12:00 വരെയാണ് പ്രവര്‍ത്തന സമയം. സവിശേഷമായ കൂട്ടുകള്‍ ഉപയോഗിച്ച് തയാറാക്കിയ പാകം വേവിലുള്ള തന്തൂരി, മധുവൂറും സഫ്രാന്‍ മില്‍ക്ക് കേക്ക് തുടങ്ങി അനിര്‍വചനീയ രുചിവിഭവങ്ങളുടെ നിര തന്നെ ഭക്ഷണ പ്രേമികളെ കാത്തിരിക്കുന്നുണ്ട്.
ഏറെ പെരുമയുള്ള സഫ്രാന്‍ ചായക്ക് പേരുകേട്ട ഫില്ലി കഫെയുടെ മറ്റൊരു സംരംഭമാണ് ഫില്ലി സെലക്റ്റ്. പുതുപുത്തന്‍ കൂട്ടുകള്‍ ഉപയോഗിച്ചുള്ള സിഗ്‌നേച്ചര്‍ വിഭവങ്ങളും പാനീയങ്ങളും ഫില്ലി സെലക്റ്റ് വിളമ്പുന്നു. ഇന്ത്യന്‍ വിഭവങ്ങളിലേക്ക് തദ്ദേശീയ റെസിപ്പികള്‍ ചേര്‍ത്ത് രുചിയുടെ പുതുമുഖം സമ്മാനിക്കുന്നതില്‍ സെലക്റ്റ് പ്രശസ്തമാണ്. ഭക്ഷണ പാചക വ്യവസായത്തിലെ അഗ്രഗാമിയും ലോകത്തിന് സ്‌പെഷ്യല്‍ സഫ്രാന്‍ ചായ പരിചയപ്പെടുത്തുകയും ചെയ്ത ഫില്ലി ഇപ്പോള്‍, ചായപ്രേമികളുടെ ഇഷ്ടനാമമായി മാറിയിരിക്കുന്നു.