അബൂബക്കറിന്റെ വിയോഗം വന്‍ നഷ്ടം: കെഎംസിസി

അബൂബക്കര്‍

നാദാപുരം: നാദാപുരം നിയോജക മണ്ഡലം അബുദാബി കെഎംസിസി മുന്‍ ജന.സെക്രട്ടറിയും ഊര്‍ജസ്വലനായ പൊതുപ്രവര്‍ത്തകനുമായ ആര്‍ക അബൂബക്കറിന്റെ വേര്‍പാടില്‍ കെഎംസിസി ദു:ഖം രേഖപ്പെടുത്തി. ഒരു പ്രദേശത്തിന്റെ നന്മയുടെ അടയാളമായിരുന്ന അദ്ദേഹം ധീരനും ആത്മാര്‍ത്ഥതയുടെ നിറകുടവുമായിരുന്നുവെന്ന് ദുബൈ കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.കെ ഇബ്രാഹിം, ഉമ്മുല്‍ഖുവൈന്‍ കെഎംസിസി പ്രസിഡന്റ് ഏരത്ത് അബൂബക്കര്‍ ഹാജി എന്നിവര്‍ പറഞ്ഞു. ആര്‍കയുടെ മരണം കെഎംസിസിക്കും സമുദായത്തിനുമുണ്ടാക്കിയ സങ്കടം ചെറുതല്ലെന്നും അബുദാബിയില്‍ കോവിഡ് രൂക്ഷമായ കാലത്തെ അദ്ദേഹത്തിന്റെ സേവനം മാത്രം മതി ആ പൊതു പ്രവര്‍ത്തനത്തിന്റെ മൂല്യവും വ്യാപ്തിയും മനസ്സിലാക്കാനെന്നും എല്ലാവരുടെയും അംഗീകാരവും ആദരവും പിടിച്ചു പറ്റിയ മനുഷ്യ സ്‌നേഹിയാണ് കണ്‍മറഞ്ഞതെന്നും ദുബൈ കെഎംസിസി സംസ്ഥാന സെക്രട്ടറി ഹസ്സന്‍ ചാലില്‍, കോഴിക്കോട് ജില്ലാ ജന.സെക്രടടറി കെ.പി മുഹമ്മദ് എന്നിവര്‍ പറഞ്ഞു.
പ്രവര്‍ത്തന മികവില്‍ ഉയര്‍ന്നു നിന്ന നിസ്വാര്‍ത്ഥ സേവകനെ നഷ്ടമായെന്ന് അബുദാബി കെഎംസിസി നാദാപുരം മണ്ഡലം പ്രസിഡന്റ് സ്വാലി പുതുശ്ശേരി, ജന.സെക്രട്ടറി സി.എച്ച് ജാഫര്‍ തങ്ങള്‍ എന്നിവര്‍ പറഞ്ഞു. കുവൈത്ത് കെഎംസിസി ജില്ലാ വൈസ് പ്രസിഡന്റ് വി.ടി.കെ മുഹമ്മദ്, ദുബൈ കെഎംസിസി നാദാപുരം മണ്ഡലം പ്രസിഡന്റ് പറമ്പത്ത് അഷ്‌റഫ്, ജന.സെക്രട്ടറി
വി.വി സൈനുദ്ദീന്‍, ട്രഷറര്‍ അബ്ദുല്ല എടച്ചേരി എന്നിവരും അബൂബക്കറിന്റെ വിയോഗത്തില്‍ ദു:ഖം രേഖപ്പെടുത്തി.