അന്താരാഷ്ട്ര നഴ്‌സസ് ദിനം: 500 സൂപര്‍ ഹീറോസിനെ ആദരിച്ച് സഫാരി

ഷാര്‍ജ: കൊറോണ മഹാമാരി പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ മാനവരാശിയുടെ രക്ഷക്കായി മുന്‍നിരയില്‍ നിന്ന് പോരാടുന്ന 500ഓളം നഴ്‌സുമാരെ അന്താരാഷ്ട്ര നഴ്‌സസ് ദിനത്തിന്റെ ഭാഗമായി സൂപര്‍ ഹീറോസായി ആദരിച്ചു. യുഎഇയിലെ ഏറ്റവും വലിയ ഹൈപര്‍ മാര്‍ക്കറ്റായ ഷാര്‍ജ മുവൈലയിലെ സഫാരി ഹൈപര്‍ മാര്‍ക്കറ്റും മബ്‌റൂഖ് ക്‌ളബ്ബും നോവ ഫാര്‍മസിയും ചേര്‍ന്നാണ് ഈ വ്യത്യസ്തമായ ആദരം ഒരുക്കിയത്.
ഓഫറുകള്‍ക്കും പ്രമോഷനുകള്‍ക്കും വാണിജ്യപരമായ താല്‍പര്യങ്ങള്‍ക്കുമപ്പുറത്തേക്ക് സമൂഹിക-സേവന രംഗങ്ങളിലും സാംസ്‌കാരിക രംഗത്തും വ്യത്യസ്തമാര്‍ന്നതും പുതുമയാര്‍ന്നതുമായ പരിപാടികള്‍ അവതരിപ്പിക്കുന്ന സഫാരിയുടെ ഏറ്റവും പുതിയ ആവിഷ്‌കാരമായിരുന്നു ഇന്റര്‍നാഷണല്‍ നഴ്‌സസ് ഡേയോടനുബന്ധിച്ച് 500 സൂപര്‍ ഹീറോസിനെ ആദരിച്ചത്.


ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാരാ മെഡിക്കല്‍ സ്റ്റാഫുകള്‍, പൊലീസ്, ഫയര്‍, ആംബുലന്‍സ്, ഹൈപര്‍ മാര്‍ക്കറ്റ് ജീവനക്കാര്‍ തുടങ്ങി കോവിഡ് 19ന്റെ സാഹചര്യത്തില്‍ കൂടുതല്‍ ജനങ്ങളുമായി ഇടപഴകുകയും സേവന സന്നദ്ധരായി നില്‍ക്കുന്നവരെല്ലാവരും മുന്‍നിര പോരാളികളാണെന്ന് വിശ്വസിക്കുകയാണ് സഫാരി ഹൈപര്‍ മാര്‍ക്കറ്റ്. അതിന്റെ ഒരു ഭാഗം കൂടിയായിരുന്നു സൂപര്‍ ഹീറോസിനെ ആദരിച്ചത്.
120ലധികം ഹോസ്പിറ്റല്‍ ക്‌ളിനിക്കുകളില്‍ നിന്ന് 500ലധികം നഴ്‌സുമാരായിരുന്നു ചുരുങ്ങിയ സമയത്തിനുളളില്‍ രജിസ്റ്റര്‍ ചെയ്തത്. കോവിഡ് 19 സാഹചര്യത്തില്‍ വലിയ കൂടിച്ചേരലുകളും പരിപാടികളും സാധ്യമല്ലാത്തതിനാല്‍ 500 പേരെ ആദരിക്കാമെന്ന് സഫാരി മാനേജ്‌മെന്റ് തീരുമാനിക്കുകയായിരുന്നു. 15ലധികം വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുള്ള നഴ്‌സുമാരും വ്യത്യസ്ത ക്‌ളിനിക്കുകള്‍, ഹോസ്പിറ്റലുകള്‍, സ്‌കൂള്‍ നഴ്‌സുമാര്‍, ഗവണ്‍മെന്റ് തലത്തില്‍ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ജോലി ചെയ്യുന്ന നഴ്‌സുമാരും ഉള്‍പ്പെടെയുള്ള വിവിധ എമിറേറ്റുകളില്‍ നിന്നുമാണ് രജിസ്‌ടേഷന്‍ വന്നത്.


കോറോണ മഹാമാരി മനുഷ്യ നിലനില്‍പ്പിന് തന്നെ ഭീഷണിയായിക്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ സ്വന്തം ജീവന്‍ പോലും വക വെക്കാതെ തങ്ങളുടെ സഹജീവികള്‍ക്കായി മുന്‍നിരയില്‍ നിന്ന് കൊറോണക്കെതിരെ പോരാടുന്ന നഴ്‌സുമാര്‍ ആദരിക്കപ്പെടേണ്ടതാണന്നും അവര്‍ക്കാവശ്യമായ പ്രോത്സാഹനവും മറ്റും നല്‍കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്തമാണന്നും സഫാരി ഗ്രൂപ് മാനേജിംംഗ് ഡയറക്ടര്‍ സൈനുല്‍ ആബിദീന്‍ അഭിപ്രായപ്പെട്ടു.
സഫാരിയില്‍ പ്രത്യേകം തയാറാക്കിയ കട്ടൗട്ടും സഫാരി സ്റ്റാഫുകളുടെ പ്രത്യേകമായ നഴ്‌സസ് ഡേ വീഡിയോയും ഏറെ ശ്രദ്ധ പിടിച്ചു പറ്റുകയും വളരെയധികം വൈറലാവുകയും ചെയ്തിരുന്നു. അതോടൊപ്പം തന്നെ, പൊതു ജനങ്ങള്‍ക്കും ഉപയോക്താക്കള്‍ക്കും നഴ്‌സുമാരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനും അവരോടുള്ള സ്‌നേഹം പ്രകടിപ്പിക്കാനുമായുള്ള സിഗ്‌നേചര്‍ കാന്‍വാസും ഏറെ ശ്രദ്ധ നേടിയിരുന്നു. നഴ്‌സുമാര്‍, മെഡിക്കല്‍ ജീവനക്കാര്‍ തുടങ്ങിയ കോവിഡ് പ്രതിരോധത്തിലെ മുന്‍നിര പോരാളികള്‍ക്കു വേണ്ടി പ്രത്യേകം ചെക്കൗട്ട് കൗണ്ടറുകളും ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു.


മെയ് 12ന് ആചരിച്ച അന്താരാഷ്ട്ര നഴ്‌സസ് ദിനത്തിന്റെ ഭാഗമായി മെയ് 22, 23 തീയതികളിലാണ് സഫാരിയില്‍ 500 സൂപര്‍ ഹീറോസിനെ ആദരിച്ചത്. സഫാരി ഗ്രൂപ് റീജ്യണല്‍ പര്‍ചേസ് മാനേജര്‍ ബി.എം കാസിം, സഫാരി ഹൈപര്‍ മാര്‍ക്കറ്റ് ഷോറൂം മാനേജര്‍ റഹീം വായോത്ത്, അസിസ്റ്റന്റ് ഷോറും മാനേജര്‍ ഷാനവാസ്, മബ്‌റൂഖ് ക്‌ളബ് & നോവ ഫാര്‍മസി മാനേജ്‌മെന്റ് പ്രതിനിധികള്‍ തുടങ്ങിയവര്‍ ചേര്‍ന്ന് നഴ്‌സുമാരെ ആദരിക്കുകയും അവര്‍ക്കായി നിരവധി സ്‌നേഹോപഹാരങ്ങള്‍ നല്‍കുകയും ചെയ്തു.
കൊറോണ മഹാമാരിയുടെ തുടക്കത്തില്‍ തന്നെ തങ്ങളുടെ ഉപയോക്താക്കള്‍ക്ക് യാതൊരു ആശങ്കയും കൂടാതെ തന്ന എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ച് ഷോപ്പിംഗ് തുടരാനാവശ്യമായ എല്ലാ സാഹചര്യങ്ങളും ഒരുക്കിയിരുന്നു. 100ഓളം കാഷ് കൗണ്ടറുകളും ജീവനക്കാരും എപ്പോഴും പ്രവര്‍ത്തന സജ്ജമായിരിക്കുന്നുവെന്നത് കൊണ്ടുതന്നെ കാത്തിരിപ്പോ തിരക്കോ അനുഭവപ്പെടാതെ കൊറോണയെ ഒട്ടും ആശങ്കപ്പെടാതെ തങ്ങളുടെ ഷോപ്പിംഗ് പൂര്‍ത്തീകരിച്ച് മടങ്ങാമെന്നത് യുഎഇയിലെ ഏറ്റവും വലിയ ഹൈപര്‍ മാര്‍ക്കറ്റായ സഫാരിയുടെ മാത്രം പ്രത്യേകതയാണ്.
സഫാരിയുടെ വ്യത്യസ്തമായ ഓഫറുകളും പ്രാമോഷനുകളും കൂടാതെ, ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു.

യുഎഇയില്‍ ആദ്യമായി നടത്തിയ 500ലധികം അധ്യാപകരുടെ സംഗമം, 2 വര്‍ഷം തുടര്‍ച്ചയായി നടന്നു വരുന്ന പുസ്തക മേളകള്‍, രക്തദാന ക്യാമ്പുകള്‍, കാര്‍ഷിക രംഗത്തെ പ്രമുഖ വ്യക്തികള്‍ക്കുള്ള ആദര പരിപാടി, സാംസ്‌കാരിക രംഗത്തെ യുഎഇയിലെ പ്രമുഖ സാഹിത്യകാരന്‍മാരെ ആദരിച്ചതുമെല്ലാം ഇത്തരത്തില്‍ സഫാരിയുടെ വ്യത്യസ്ത മേഖലകളിലുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായിരുന്നു. സഫാരിയെ സംബന്ധിച്ചിടത്തോളം ജനങ്ങളുമായി സംവദിക്കുകയെന്നത് അതിന്റെ ഒരു ബിസിനസ് തലം മാത്രമല്ല, അതിന്റെ ഒരു സാമൂഹിക തലം കൂടിയുണ്ട്. അതിന്റെ ഭാഗമയാണ് ഇത്തരത്തിലുള്ള പരിപാടികള്‍ നിരന്തരം സംഘടിപ്പിച്ചു കൊണ്ടിരിക്കുന്നതെന്ന് സഫാരി മാനേജ്‌മെന്റ് പറഞ്ഞു.
പുതിയ പ്രമോഷനായ സഫാരിയുടെ ‘വിന്‍ ഹാഫ് എ മില്യന്‍ ദിര്‍ഹംസി’നു പുറമെ കഴിഞ്ഞ കാലയളവില്‍ തങ്ങളുടെ ഉപയോക്താക്കള്‍ക്കായി നിരവധി ഓഫറുകളും സ്വര്‍ണ സമ്മാനങ്ങളും ആഡംബര കാറുകളും വമ്പന്‍ കാഷ് പ്രൈസുകളും നല്‍കി വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ യുഎഇയിലെ ജനങ്ങള്‍ക്കിടയിലെ ഇഷ്ട ഷോപ്പിംഗ് കേന്ദ്രമായി മാറാന്‍ മുവൈലയിലെ സഫാരി ഹൈപര്‍ മാര്‍ക്കറ്റിന് സാധിച്ചിട്ടുണ്ടെന്ന് ഉപയോക്താക്കളും സാക്ഷ്യപ്പെടുത്തുന്നു.