മലയാളി വീട്ടമ്മ യുഎഇയില്‍ മുങ്ങി മരിച്ചു

5
റഫ്‌സ മഅ്‌റൂഫ്

ഉമ്മുല്‍ഖുവൈന്‍: കോഴിക്കോട് പന്തീരാങ്കാവ് സ്വദേശിയും അജ്മാനിലെ താമസക്കാരിയുമായ റഫ്‌സ മഅറൂഫ് (35) ഉമ്മുല്‍ ഖുവൈനില്‍ കടലില്‍ കുളിക്കുന്നതിനിടെ മുങ്ങി മരിച്ചു. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. ഇത്തിസാലാത്ത് ടെക്‌നിക്കല്‍ ജീവനക്കാരനായ മഅ് റൂഫും രണ്ട് മക്കളുമൊത്ത് കുളിക്കുമ്പോള്‍ അടിയൊഴുക്കില്‍ പെടുകയായിരുന്നു.