ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം തിരുമേനിയുടെ നിര്യാണത്തില്‍ എം.എ യുസുഫലിയുടെ അനുശോചനം

അബുദാബി: ”മാര്‍ത്തോമ്മ സഭാ മുന്‍ അധ്യക്ഷന്‍ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുടെ നിര്യാണം ഏറെ വ്യസനത്തോടെയാണ് ഞാന്‍ ശ്രവിച്ചത്. മാനവികതക്കും സാഹോദര്യത്തിനും പ്രാധാന്യം നല്‍കിയ സര്‍വാദരണീയനായ ഒരു വ്യക്തിത്വത്തിന്റെ ഉടമ കൂടിയായിരുന്നു ക്രിസോസ്റ്റം തിരുമേനി. മാര്‍ത്തോമ്മ സഭയുടെയും, സര്‍വോപരി പൊതുസമൂഹത്തിന്റെയും ഉന്നതിക്കും പുരോഗതിക്കും വേണ്ടി ചിരിയും ചിന്തയും നിറച്ച ഒരു ആത്മീയാചാര്യനെയാണ് നമുക്ക് നഷ്ടമായത്” -യൂസുഫലി പറഞ്ഞു.
അടുത്തിടപഴകാന്‍ അവസരം ലഭിച്ചപ്പോഴൊക്കെ തിരുമേനി തന്നോട് കാണിച്ച സ്‌നേഹവും അടുപ്പവും ഓര്‍ക്കുന്നുവെന്ന് പറഞ്ഞ യൂസുഫലി, അഭിവന്ദ്യ ക്രിസ്റ്റോസ്റ്റം തിരുമേനിയുടെ വിയോഗം താങ്ങാനുള്ള കരുത്ത് സഭക്കും സഭാംഗങ്ങള്‍ക്കും സര്‍വ ശക്തനായ ദൈവം നല്‍കുമാറാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുകയും തിരുമേനിയുടെ ആത്മാവിന് നിത്യശാന്തി നേരുകയും ചെയ്തു.