എം.പി വിരേന്ദ്രകുമാര്‍ ബഹുമുഖ പ്രതിഭ: അനുസ്മരണ വെബിനാര്‍

എം.പി വീരേന്ദ്രകുമാര്‍ അനുശോചന ദിനാചരണ വെബിനാറില്‍ നിന്ന്

ഷാര്‍ജ: കേരളത്തിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ ചാലക ശക്തിയായിരുന്നു എം.പി വിരേന്ദ്രകുമാര്‍. ഒരു രാഷ്ട്രീയ നേതാവ് എന്നതിലുപരി പ്രഭാഷകന്‍, എഴുത്തുകാരന്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍, മാധ്യമ പ്രവര്‍ത്തകന്‍, മതേതരവാദി എന്നീ നിലകളില്‍ കാലത്തോടൊപ്പം സഞ്ചരിച്ച് കാലാതീതമായി പല സംഭവങ്ങളെയും പ്രവചിച്ച വ്യക്തിത്വത്തിന് ഉടമയായിരുന്നു വീരേന്ദ്രകുമാര്‍ എന്ന് അനുശോചന ദിനാചരണത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു. എല്‍ജെഡി സംസ്ഥാന പ്രസിഡണ്ട് എം.വി ശ്രേയാംസ് കുമാര്‍ എംപി മുഖ്യ പ്രഭാഷണം നടത്തി. ശേഷം നടന്ന വെബിനാറില്‍ ‘ഇന്ത്യന്‍ രാഷ്ട്രീയത്തിന് സോഷ്യലിസ്റ്റ് ബദല്‍’ എന്ന വിഷയം ഷെയ്ഖ്.പി ഹാരിസ് അവതരിപ്പിച്ചു. പി.ജി രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ ഇ.പി ദാമോദരന്‍ മാസ്റ്റര്‍, മസ്ഹര്‍, നാസര്‍ മുഖ്‌റാര്‍, ടി.ജെ ബാബു വയനാട്, ടെന്നിസന്‍ ചേന്നാപ്പിള്ളി, സുനില്‍ തച്ചന്‍കുന്ന്, രാമചന്ദ്രന്‍ എടച്ചേരി, സുരേന്ദ്രന്‍, സുനില്‍ മയ്യന്നൂര്‍, മുഹമ്മദ്, വര്‍ക്കി തുടങ്ങിയവര്‍ സംസാരിച്ചു. ഇ.കെ ദിനേശന്‍ സ്വാഗതവും സി.എം ഇസ്മായില്‍ ഏറാമല നന്ദിയും പറഞ്ഞു.