ദുബൈയില്‍ ഈദ് ഗാഹുകളില്‍ പെരുന്നാള്‍ നമസ്‌കാരത്തിന് അനുമതി

ദുബൈ: ഈദുല്‍ ഫിത്വര്‍ നമസ്‌കാരത്തിന് ദുബൈയിലെ ഈദ് ഗാഹുകളിലും മസ്ജിദുകളിലും ദുബൈ ഔഖാഫ്-ഇസ്‌ലാമിക കാര്യ വകുപ്പ് അനുമതി നല്‍കി. കോവിഡ് 19 കൊടുമ്പിരി കൊണ്ടിരുന്നതിനാല്‍ കഴിഞ്ഞ വര്‍ഷം ഈദുല്‍ ഫിത്വര്‍ നമസ്‌കാരത്തിന് ദുബൈയിലെ ഈദ് ഗാഹുകളിലും മസ്ജിദുകളിലും അനുമതി ഉണ്ടായിരുന്നില്ല. 5.52നാണ് ദുബൈയില്‍ പെരുന്നാള്‍ നമസ്‌കാരം. നമസ്‌കാരത്തിന് അര മണിക്കൂര്‍ മുന്‍പ് പ്രവേശനം അനുവദിക്കും. നമസ്‌കാരം കഴിഞ്ഞയുടന്‍ പള്ളികള്‍ അടന്നതാണ്. മതിയായ സുരക്ഷാ ക്രമീകരണങ്ങളോടെയാകും പള്ളികളും ഈദ് ഗാഹുകളും നമസ്‌കാരത്തിന് സജ്ജമാക്കുക.