ദുബൈ കെഎംസിസി സീനിയര്‍ സെക്രട്ടറി അഡ്വ. സാജിദ് അബൂബക്കറിന്റെ മാതാവ് നിര്യാതയായി

സാബിറ ഹജ്ജുമ്മ

വടകര: ദുബൈ കെഎംസിസി സീനിയര്‍ സെക്രട്ടറി അഡ്വ. സാജിദ് അബൂബക്കറിന്റെ മാതാവും പതിയാരക്കര കുറ്റ്യാടി മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡണ്ട് പി.എം അബൂബക്കര്‍ മാസ്റ്ററുടെ ഭാര്യയുമായ സാബിറ ഹജ്ജുമ്മ (സജ്‌ന -63) നിര്യാതയായി. ഹൃദയാഘാതം മൂലമാണ് മരണം. മയ്യിത്ത് പാലയാട് ജുമാ മസ്ജിദ് ഖബര്‍സ്താനില്‍ മറവ് ചെയ്തു. മറ്റു മക്കള്‍: സാനിജ് അബൂബക്കര്‍ (ഖത്തര്‍ ഫൗണ്ടേഷന്‍), സമീറ ലത്തീഫ് പറമ്പിന്റെ മുകളില്‍, സഹിറ നൗഫല്‍ അധ്യാപിക (നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍). മരുമക്കള്‍: ഡോ. ലത്തീഫ്, നൗഫല്‍ തണ്ടോറ, നജ്മ അരീക്കോത്ത്, ഡോ. അനീഷ അഷ്‌റഫ്.