ഷംസുദ്ദീന്‍ നെല്ലറയുടെ പിതാവ് ഇബ്രാഹിം ഹാജി അന്തരിച്ചു

എടപ്പാള്‍/ദുബൈ: യുഎഇയിലെ വ്യാവസായിക, കലാ, സാംസ്‌കാരിക രംഗങ്ങളിലെ സജീവ സാന്നിധ്യമായ ഷംസുദ്ദീന്‍ നെല്ലറയുടെ പിതാവ് എടപ്പാള്‍ സ്വദേശി കരിമ്പനക്കല്‍ ഇബ്രാഹിം ഹാജി (86) അന്തരിച്ചു. എടപ്പാള്‍ നടുവട്ടത്തെ മുന്‍കാല വ്യാപാരിയായിരുന്നു. നാലു പതിറ്റാണ്ടിലേറെയായി എടപ്പാള്‍ ചുങ്കം മഹല്ല് പ്രസിഡണ്ടും ജന.സെക്രട്ടറിയുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. എടപ്പാള്‍ ദാറുല്‍ ഹിദായ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്ഥാപകരിലൊരാളാണ്. പൊന്നാനി താലൂക്ക് മുസ്‌ലിം ഓര്‍ജനേജ് കമ്മിറ്റി മെംബര്‍ കൂടിയായിരുന്നു.
ഭാര്യമാര്‍: പരേതയായ നഫീസ, ഫാത്തിമ. മറ്റു മക്കള്‍: പരേതനായ അബ്ദുന്നാസര്‍, അബ്ദുല്‍ അസീസ്, ഫാത്തിമ, ജമീല, സുലൈഖ, നജ്‌ല എന്നിവരാണ്. മയ്യിത്ത് ഞായറാഴ്ച 8ന് എടപ്പാള്‍ ചുങ്കം മഹല്ല് ജുമാ മസ്ജിദ് ഖബര്‍സ്താനില്‍ മറവ് ചെയ്യും.