ബിസിനസ് സര്‍വീസ് മേഖലയില്‍ പുത്തന്‍ സംരംഭവുമായി ‘തമീം ലൈവ്’

'തമീം ലൈവി'നെ കുറിച്ച് വിശദീകരിക്കാന്‍ ഒരുക്കിയ ചടങ്ങില്‍ പങ്കെടുത്ത തമീം അബൂബക്കര്‍, മുഹമ്മദ് ഫൈസല്‍, അബ്ദുല്ല ഫലക്‌നാസ്, മുഹമ്മദ് ഷാഹിദ് എന്നിവര്‍

ദുബൈ: കഴിഞ്ഞ 16 വര്‍ഷമായി ദുബൈയിലെ ബിസിനസ് സര്‍വീസ് മേഖലയില്‍ നിറസാന്നിധ്യമായ തമീം അബൂബക്കര്‍ പുതിയൊരു സംരംഭവുമായി ദുബൈയില്‍ കൂടുതല്‍ സജീവമാവുകയാണ്. ‘തമീം ലൈവ്’ എന്ന പേരിലാണ് പുത്തന്‍ സംരംഭം ആരംഭിക്കുന്നത്. ദുബൈ ബിസിനസ് മേഖലയിലെ സംരംഭകര്‍ക്ക് ശരിയായ ദിശയില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി പുത്തനുണര്‍വ് പകരുകയാണ് തമീം ലൈവിലൂടെ ഉദ്ദേശിക്കുന്നതെന്ന് എമിറേറ്റ്‌സ് പ്രൊഫഷണല്‍ ബിസിനസ് സെന്റര്‍ എല്‍എല്‍സി ചെയര്‍മാന്‍ തമീം അബൂബക്കര്‍ ദുബൈയില്‍ നടന്ന ചടങ്ങില്‍ പ്രഖ്യാപിച്ചു.
നിയമപരമായ ഒട്ടേറെ സേവനങ്ങള്‍ ദുബൈ സംരംഭകര്‍ക്ക് ലഭിക്കുകയെന്നത് ഈ കാലഘട്ടത്തിന് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. സഹകാരികളായ മുഹമ്മദ് ഫൈസല്‍, അബ്ദുല്ല ഫലക്‌നാസ്, മുഹമ്മദ് ഷാഹിദ് എന്നിവരും പ്രഖ്യാപന ചടങ്ങില്‍ സംബന്ധിച്ചു.

10 വര്‍ഷ ഗോള്‍ഡന്‍ വിസക്ക് പ്രത്യേക കൗണ്ടര്‍
ദുബൈയിലെ പത്തു വര്‍ഷ ഗോള്‍ഡന്‍ വിസാ നടപടിക്രമങ്ങള്‍ കൂടുതല്‍ ലളിതമാക്കിയിരിക്കുന്നു. തമീം ലൈവ് ദുബൈ ഗാണ്‍മെന്റ് സഹകരണത്തോടെ 10 വര്‍ഷ വിസാ സര്‍വീസിന് വേണ്ടി പ്രത്യേക കസ്‌ററമര്‍ കെയര്‍ കൗണ്ടര്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. ആഴ്ചയില്‍ എല്ലാ ദിവസവും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കസ്റ്റമര്‍ കെയര്‍ 10 വര്‍ഷ വിസാ സര്‍വീസിനായി തമീം ലൈവ് ഒരുക്കിയിട്ടുണ്ട്. +971 5425 20600 എന്ന നമ്പറില്‍ വാട്‌സാപ്പ് ആയും, നേരിട്ടു വിളിച്ചും ഉപയോക്താക്കള്‍ക്ക് ബന്ധപ്പെടാവുന്നതാണ്.

തമീം ലൈവ് 24×7 കസ്റ്റമര്‍ കെയര്‍
ദുബൈയില്‍ ബിസിനസ് ആരംഭിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയമാണിത്. ഈ ലക്ഷ്യാര്‍ത്ഥം നിരവധി പുതിയ സംവിധാനങ്ങളാണ് ദുബൈയില്‍ സജ്ജമാക്കിയിരിക്കുന്നത്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ദുബൈയില്‍ ബിസിനസ് ആരംഭിക്കുന്നവര്‍ക്ക് ദുബൈയില്‍ വരാതെ തന്നെ ലൈസന്‍സ് എടുക്കാം എന്നതാണ്. ദുബൈയില്‍ പുതുതായി ബിസിനസ് തുടങ്ങുന്നവര്‍ക്ക് ശരിയായ മാര്‍ഗനിര്‍ദേശങ്ങളും പിന്തുണയും നല്‍കി സംരംഭകരെ സഹായിക്കാനായാണ് തമീം ലൈവ് 24×7 കസ്റ്റമര്‍ കെയര്‍ പ്രവര്‍ത്തന സജ്ജമാക്കിയിട്ടുള്ളത്.

ഹെല്‍പ്‌ലൈന്‍ തുറന്നു
കോവിഡ് 19 മഹാമാരിയില്‍ പെട്ട് ഏതെങ്കിലും വിധത്തില്‍ ബിസിനസ് തടസ്സപ്പെട്ട് അത് പുനരാരംഭിക്കാന്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് തമീം ലൈവ് ദുബൈ ഗവണ്‍മെന്റിന്റെ സഹകരണത്തോടെ പരിഹാരം മുന്നോട്ടു വെക്കുകയാണ്. ദുബൈക്ക് പുറത്താണെങ്കില്‍ പോലും ഇവിടെ എത്താതെ തന്നെ തടസ്സങ്ങള്‍ നീക്കാന്‍ സാധിക്കും. അതും, ഒരു വാട്‌സാപ്പ് (+971 5425 20600) സന്ദേശത്തിലൂടെ. പേരും മറ്റു വിവരങ്ങളും വെച്ച് ദുബൈയില്‍ നിന്നോ, അല്ലെങ്കില്‍ ദുബൈക്ക് പുറത്തു നിന്നോ വാട്‌സാപ്പ് ചെയ്യുകയാണെങ്കില്‍ തമീം ലൈവ് കസ്റ്റമര്‍ കെയറില്‍ നിന്നും പരിഹാര നിര്‍ദേശങ്ങള്‍ ഉടന്‍ ലഭിക്കുന്നതാണ്.