ബംഗാളില്‍ തൃണമൂലിന്റെ വിജയക്കുതിപ്പ്; മമത പിന്നില്‍

7

തൃണമൂല്‍ വിജയിക്കുമ്പോഴും ആ വിജയത്തിന് നേതൃത്വം നല്‍കിയ മമത ബാനര്‍ജി നന്ദിഗ്രാമില്‍ പിന്നിലാണ്

പശ്ചിമ ബംഗാളില്‍ ഇത്തവണ ബിജെപിക്ക് ഭരണം പിടിക്കാനാവില്ല. 294 സീറ്റുകളില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 201 സീറ്റില്‍ തൃണമൂല്‍ മുന്നേറുകയാണ്. ബിജെപി ലീഡ് ചെയ്യുന്നത് 89 സീറ്റില്‍ മാത്രം.
തൃണമൂല്‍ വിജയിക്കുമ്പോഴും ആ വിജയത്തിന് നേതൃത്വം നല്‍കിയ മമത ബാനര്‍ജി നന്ദിഗ്രാമില്‍ പിന്നിലാണ്. ഒരിക്കല്‍ മമതയുടെ വിശ്വസ്തനായിരുന്ന, തൃണമൂല്‍ വിട്ട് ബിജെപിയിലെത്തിയ സുവേന്ദു അധികാരിയാണ് ഇവിടെ മുന്നില്‍.