ഡബ്‌ള്യുഎംസി നോര്‍ക റൂട്‌സുമായി ചേര്‍ന്ന് നടത്തുന്ന മെംബര്‍ഷിപ് കാമ്പയിന്‍ ആരംഭിച്ചു

ഷാര്‍ജ: വേള്‍ഡ് മലയാളി കൗണ്‍സില്‍ മിഡില്‍ ഈസ്റ്റ് റീജ്യന്‍ നോര്‍ക റൂട്‌സുമായി ചേര്‍ന്ന് നടത്തുന്ന മെംബര്‍ഷിപ് കാമ്പയിന്‍ തുടങ്ങി. മിഡില്‍ ഈസ്റ്റിലെ വിവിധ രാജ്യങ്ങളിലെ പ്രോവിന്‍സുകളിലെ കോഓര്‍ഡിനേറ്റര്‍മാര്‍ക്ക് നോര്‍ക റൂട്‌സ് ജനറല്‍ മാനേജര്‍ ഡി.ജഗദീഷ് ഓറിയന്റേഷന്‍ ക്‌ളാസ് നടത്തി.
ഡബ്‌ള്യുഎംസി മിഡില്‍ ഈസ്റ്റ് റീജ്യന്‍ നോര്‍ക എന്‍ ആര്‍ ഐ ഫോറം ചെയര്‍മാന്‍ ജോണ്‍.പി വര്‍ഗീസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ യൂത്ത് ഫോറം പ്രസിഡന്റ് രേഷ്മ റെജി സ്വാഗതം പറഞ്ഞു.
റീജ്യന്‍ ചെയര്‍മാന്‍ ടി.കെ വിജയന്‍, പ്രസിഡന്റ് ഷാഹുല്‍ ഹമീദ്, ജന.സെക്രട്ടറി സന്തോഷ് കേട്ടേത്ത്, ട്രഷറര്‍ രാജീവ് കുമാര്‍, സെക്രട്ടറി സി.എ ബിജു, വിവിധ പ്രോവിന്‍സുകളെ പ്രതിനിധീകരിച്ച് 30ല്‍ പരം പേര്‍ പങ്കെടുത്ത ചടങ്ങില്‍ അംഗങ്ങളുടെ ചോദ്യങ്ങള്‍ക്ക് ജഗദീഷ് മറുപടി പറഞ്ഞു.
315 ഇന്ത്യന്‍ രൂപക്ക് നല്‍കുന്ന 3 വര്‍ഷത്തെ അംഗത്വത്തിന് 4 ലക്ഷം രൂപ വരെയുള്ള അപകട മരണ ഇന്‍ഷുറന്‍സ് കവറേജ് 3 വര്‍ഷത്തേക്കും, 550 രൂപ അധികം കൊടുത്താല്‍ 1 വര്‍ഷത്തെ 1 ലക്ഷം രൂപയുടെ ക്രിട്ടികല്‍ ഇല്‍നസ്സ് കവറേജും കൂടി ലഭ്യമാകും. അതുപോലെ, പ്രവാസികളായ എല്ലാ കുടുംബാംഗങ്ങള്‍ക്കും ഇതില്‍ ചേരാന്‍ കഴിയുമെന്ന് അദ്ദേഹം അറിയിച്ചു.
മുഴുവന്‍ പ്രവാസികള്‍ക്കും വേള്‍ഡ് മലയാളി കൗണ്‍സില്‍ മിഡില്‍ ഈസ്റ്റിന്റെ വിവിധ കണ്‍വീനര്‍മാരുമായി ബന്ധപ്പെടാന്‍ താഴെ കാണുന്ന നമ്പറില്‍ വാട്‌സാപ്പ് അയക്കണം: 050 615 5063 (ജോണ്‍ പി വര്‍ഗീസ്), +971564157610 (രേഷ്മ റെജി).

നോര്‍ക റൂട്‌സ് ജനറല്‍ മാനേജര്‍ ഡി.ജഗദീഷ് ഓറിയന്റേഷന്‍ ക്‌ളാസിന് നേതൃത്വം നല്‍കുന്നു