ഡബ്‌ള്യുഎംസി ഷാര്‍ജയുടെ ഭക്ഷണ കിറ്റ് വിതരണം

11
വേള്‍ഡ് മലയാളി കൗണ്‍സില്‍ ഷാര്‍ജ പ്രോവിന്‍സ് ആഭിമുഖ്യത്തില്‍ ഭക്ഷണ കിറ്റുകളുടെ വിതരണോദ്ഘാടനം ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് ഇ.പി ജോണ്‍സണ്‍ നിര്‍വഹിച്ചപ്പോള്‍

ഷാര്‍ജ: വേള്‍ഡ് മലയാളി കൗണ്‍സില്‍ (ഡബ്‌ള്യുഎംസി) ഷാര്‍ജ പ്രോവിന്‍സ് ആഭിമുഖ്യത്തില്‍ ഭക്ഷണ കിറ്റുകളുടെ വിതരണം ആരംഭിച്ചു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് ഇ.പി ജോണ്‍സണ്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. അര്‍ഹതയുള്ളവരെ കണ്ടെത്തി അവര്‍ക്കാവശ്യമായ ഫുഡ് കിറ്റുകള്‍ എത്തിച്ചു കൊടുക്കുന്ന ദൗത്യമാണ് ആദ്യ ഘട്ടത്തില്‍ ചെയ്യുന്നതെന്ന് ഷാര്‍ജ പ്രോവിന്‍സ് പ്രസിഡന്റ് സാവന്‍ കുട്ടി അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. സെക്രട്ടറി അജിത് കുമാര്‍ സ്വാഗതം പറഞ്ഞു. ഡബ്‌ള്യുഎംസി ഗ്‌ളോബല്‍ വൈസ് പ്രസിഡന്റ് ചാള്‍സ് പോള്‍, മിഡില്‍ ഈസ്റ്റ് വൈസ് പ്രസിഡന്റ് വിനേഷ് മോഹന്‍, ജന.സെക്രട്ടറി സന്തോഷ് കേട്ടേത്, സെക്രട്ടറി സി.എ ബിജു എന്നിവര്‍ക്കൊപ്പം മിഡില്‍ ഈസ്റ്റ് മീഡിയ ചെയര്‍മാന്‍ വി.എസ് ബിജു കുമാര്‍, ഷാജി മാത്യു, ലാല്‍ ഭാസ്‌കര്‍, ജേക്കബ് തോമസ്, മോഹന്‍ കാവാലം, ഇഗ്‌നേഷ്യസ്, മിലാന അജിത്, സന്തോഷ് കൈലാസ്, മനോജ്, കോശി, സി.വി റെജി, ജോജി ജോണ്‍, പ്രതാപ് ആശംസ നേര്‍ന്നു. വിശാഖ് മോഹന്‍ നന്ദി പറഞ്ഞു.