ഡബ്‌ള്യുഎംസി യുഎക്യു ആരോഗ്യ വെബിനാര്‍ ശ്രദ്ധേയമായി

ഡബ്‌ള്യുഎംസി ഉമ്മുല്‍ഖുവൈന്‍ പ്രോവിന്‍സ് വനിതാ വിഭാഗം ആഭിമുഖ്യത്തില്‍ നടന്ന ആരോഗ്യ വെബിനാറില്‍ നിന്ന്

ഉമ്മുല്‍ഖുവൈന്‍: വേള്‍ഡ് മലയാളി കൗണ്‍സില്‍ (ഡബ്‌ള്യുഎംസി) ഉമ്മുല്‍ഖുവൈന്‍ പ്രോവിന്‍സ് വനിതാ വിഭാഗം ആഭിമുഖ്യത്തില്‍ ‘സ്ത്രീകളുടെ ആരോഗ്യം’
വിഷയത്തില്‍ വെബിനാര്‍ സംഘടിപ്പിച്ചു. പ്രസിഡണ്ട് ഉഷാ ദേവി സുനില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജന.സെക്രട്ടറി ദേവി സുമ സ്വാഗതം പറഞ്ഞു. ഡബ്‌ള്യുഎംസി വനിതാ വിഭാഗം ഗ്‌ളോബല്‍ പ്രസിഡന്റ് ജാനറ്റ് വര്‍ഗീസ് ഉദ്ഘാടനം നിര്‍വഹിച്ചു. അര നൂറ്റാണ്ട് കാലം ആതുര ചികില്‍സാ സേവന രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച കോട്ടയം മെഡിക്കല്‍ കോളജിലെ മുന്‍ സൂപ്രണ്ടും പ്രശസ്ത ഗൈനക്-ഒബ്‌സ്റ്റെട്രീഷ്യനിസ്റ്റായ ഡോ. പി ബാലചന്ദ്രന്‍ മുഖ്യാതിഥിയും പ്രഭാഷകനുമായിരുന്നു.

വെബിനാറില്‍ ഡോ. പി.ബാലചന്ദ്രന്‍ സംസാരിക്കുന്നു

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഡോക്ടര്‍മാരുള്‍പ്പടെയുള്ളവര്‍ പങ്കെടുത്ത സദസ്സില്‍ ‘ആര്‍ത്തവ വിരാമം’ വിഷയത്തിലും ഒപ്പം വന്ധ്യതാ ചികില്‍സാ രീതി സംബന്ധിച്ചുമുള്ള ചോദ്യങ്ങള്‍ക്ക് ഡോക്ടര്‍ മറുപടി നല്‍കി. ഡബ്‌ള്യുഎംസി വനിതാ വിഭാഗം ഗ്‌ളോബല്‍ ചെയര്‍പേഴ്‌സണ്‍ തങ്കമണി ദിവാകരന്‍,
ഗ്‌ളോബല്‍ സെക്രട്ടറി ആന്‍സി ജോയ്, റീജ്യനല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ഷീല റെജി, റാണി ലിജേഷ്, സ്മിതാ ജയന്‍ ആശംസ നേര്‍ന്നു.
ഡബ്‌ള്യുഎംസി ഉമ്മുല്‍ഖുവൈന്‍ യൂത്ത് ഫോറം പ്രസിഡന്റ് മിഥുന്‍ മധു നായരെ റീജ്യനല്‍ വനിതാ വിഭാഗം പ്രസിഡണ്ട് എസേ്തര്‍ ഐസക് സാമൂഹിക സേവന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി സര്‍ട്ടിഫിക്കറ്റ് നല്‍കി അനുമോദിച്ചു.
കോവിഡ് 19 കൊടുമ്പിരിക്കൊണ്ട കാലയളവില്‍ ഏതാണ്ട് ഒരു വര്‍ഷത്തോളം മുടി നീട്ടി വളര്‍ത്തി ഒടുവില്‍ തല മുണ്ഡനം ചെയ്ത് കാന്‍സര്‍ രോഗികള്‍ക്ക് വിഗ്ഗുണ്ടാക്കാന്‍ കൊടുത്ത മിഥുന്റെ സല്‍കര്‍മം മാതൃകാപരമെന്ന് എസ്തര്‍ ഐസക് എടുത്തു പറഞ്ഞു. ഡബ്‌ള്യുഎംസി ഉമ്മുല്‍ഖുവൈന്‍ ചെയര്‍പേഴ്‌സണ്‍ മേഴ്‌സി മാത്യു നന്ദി രേഖപ്പെടുത്തി. രേഷ്മ ചെറി പരിപാടിയുടെ അവതാരകയായിരുന്നു.