210ാമത് ലുലു എക്‌സ്പ്രസ്സ് ഫ്രഷ് മാര്‍ക്കറ്റ് പ്രവര്‍ത്തനമാരംഭിച്ചു

അബുദാബി ക്യാപിറ്റല്‍ സെന്ററില്‍ 210ാമത് ലുലു എക്‌സ്പ്രസ്സ് ഫ്രഷ് മാര്‍ക്കറ്റ് അബുദാബി നാഷണല്‍ എക്‌സിബിഷന്‍ സെന്റര്‍ മേധാവി അഹ്മദ് അല്‍ മന്‍സൂരി ഉദ്ഘാടനം ചെയ്യുന്നു. ലുലു ഗ്രൂപ് സിഇഒ സൈഫീ രൂപാവാല, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അഷ്‌റഫലി എം.എ, മറ്റു മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സമീപം

അബുദാബി: അബുദാബി ക്യാപിറ്റല്‍ സെന്ററില്‍ 210ാമത് ലുലു എക്‌സ്പ്രസ്സ് ഫ്രഷ് മാര്‍ക്കറ്റ് അബുദാബി നാഷണല്‍ എക്‌സിബിഷന്‍ സെന്റര്‍ (അഡ്‌നെക്) മേധാവി അഹ്മദ് അല്‍ മന്‍സൂരി ഉദ്ഘാടനം ചെയ്തു. ഗ്രോസറി, പഴം, പച്ചക്കറി, പാലുല്‍പന്നങ്ങള്‍, പൗള്‍ട്രി, റോസ്റ്ററി, മല്‍സ്യം, മാംസം എന്നിവയും; ഗൃഹോപകരണങ്ങള്‍, സ്‌റ്റേഷനറി, ഇലക്‌ട്രോണിക്‌സ്, മറ്റുല്‍പന്നങ്ങള്‍ എന്നിവയുമടങ്ങുന്ന ഡിപാര്‍ട്‌മെന്റ് സ്‌റ്റോറും പുതിയ ഫ്രഷ് മാര്‍ക്കറ്റിലുണ്ട്.
അബുദാബിയുടെ പ്രാന്തഭാഗമായ അല്‍ഖലീജ് അല്‍അറബി സ്ട്രീറ്റ് ഏരിയയിലെ അല്‍ഗുമിലെ സമ്മിശ്രോപയോഗ വികസനാര്‍ത്ഥമുള്ള ക്യാപിറ്റല്‍ സെന്ററില്‍ അഡ്‌നെക്കിനും ക്യാപിറ്റല്‍ ഗേറ്റ് ടവറിനും സമീപമാണ് പുതിയ ഫ്രഷ് മാര്‍ക്കറ്റ് സ്ഥിതി ചെയ്യുന്നത്.
ലുലു ഗ്രൂപ് സിഇഒ സൈഫീ രൂപാവാല, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അഷ്‌റഫലി എം.എ, മറ്റു മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു.