ക്രൗണ്‍ മാളും മാംഗോ ഹൈപര്‍ മാര്‍ക്കറ്റും പ്രവര്‍ത്തനമാരംഭിച്ചു

ദുബൈ ജബല്‍ അലി ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ അല്‍ അസായല്‍ സ്ട്രീറ്റില്‍ അല്‍മദീന ഗ്രൂപ്പിന്റെ ഏറ്റവും പുതിയ സംരംഭമായ ക്രൗണ്‍ മാളിന്റെയും മാംഗോ ഹൈപര്‍ മാര്‍ക്കറ്റിന്റെയും ഉദ്ഘാടനം മുഹമ്മദ് ഈസ്സ മുഹമ്മദ് അല്‍സംത്, സഈദ് മുഹമ്മദ് സഈദ് ബിന്‍ സബീഹ് അല്‍ഫലാസി, അല്‍മദീന ഗ്രൂപ് മാനേജിംഗ് ഡയറക്ടര്‍ അബ്ദുള്ള പൊയില്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിക്കുന്നു

അന്‍പതിന്റെ നിറവില്‍ അല്‍ മദീന ഗ്രൂപ്;

ഒരു വര്‍ഷം നീളുന്ന വിവിധ പ്രമോഷന്‍ പദ്ധതികള്‍

ഓണ്‍ലൈന്‍ സ്‌റ്റോര്‍ ഉടന്‍, ഷോപ്പിംഗ് മാളുകളടക്കം നിരവധി പുതിയ പ്രൊജക്റ്റുകള്‍

ദുബൈ: റീടെയില്‍ വിപണന രംഗത്ത് 50 വര്‍ഷം പൂര്‍ത്തിയാക്കുന്ന അല്‍മദീന ഗ്രൂപ്പിന്റെ പുതിയ രണ്ടു പദ്ധതികള്‍ കൂടി പ്രവര്‍ത്തനമാരംഭിച്ചു. ജബല്‍ അലി ഇന്‍ഡസ്ട്രിയല്‍ ഏരിയ-1ലെ അല്‍ അസായല്‍ സ്ട്രീറ്റില്‍ നേരത്തെ പ്രഖ്യാപിച്ചിരുന്ന വിശാലമായ ഷോപ്പിംഗ് മാളും ഹൈപര്‍ മാര്‍ക്കറ്റുമാണ് പ്രവര്‍ത്തനമാരംഭിച്ചത്. മുഹമ്മദ് ഈസ്സ മുഹമ്മദ് അല്‍സംത്, സഈദ് മുഹമ്മദ് സഈദ് ബിന്‍ സബീഹ് അല്‍ഫലാസി, അല്‍മദീന ഗ്രൂപ് മാനേജിംഗ് ഡയറക്ടര്‍ അബ്ദുള്ള പൊയില്‍ എന്നിവര്‍ ചേര്‍ന്നാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.
1,23,000 സ്‌ക്വയര്‍ ഫീറ്റില്‍ പണി കഴിപ്പിച്ച ക്രൗണ്‍ മാളില്‍ 60,000 സ്‌ക്വയര്‍ ഫീറ്റിലുള്ള മാംഗോ ഹൈപര്‍ മാര്‍ക്കറ്റ് കൂടാതെ, ഡിസ്‌കൗണ്ട് സെന്റര്‍, മണി എക്‌സ്‌ചേഞ്ച്, ക്‌ളിനിക്, ഫാര്‍മസി, ഗോള്‍ഡ് ജൂവലറി, മൊബൈല്‍ ഷോപ്പുകള്‍, വിവിധ റെസ്റ്റോറന്റുകള്‍, സലൂണ്‍, കഫ്റ്റീരിയ തുടങ്ങിയ 35ഓളം ഷോപ്പുകളും പ്രവര്‍ത്തന സജ്ജമായിരിക്കുകയാണ്.
ജബല്‍ അലി ഏരിയയിലെ തന്നെ ഏറ്റവും വലുതും, വൈവിധ്യങ്ങള്‍ നിറഞ്ഞതുമായ മാംഗോ ഹൈപ്പര്‍ മാര്‍ക്കറ്റ് ഒറ്റ നിലയിലാണ് ഒരുക്കിയിരിക്കുന്നത്. ഈ ഏരിയയില്‍ ഉപഭോക്താക്കള്‍ക്ക് പുത്തന്‍ ഷോപ്പിംഗ് അനുഭവം സമ്മാനിക്കുന്ന രീതിയില്‍ വ്യത്യസ്തമായ ഉല്‍പന്ന ശ്രേണികള്‍ ഒരുക്കിയിരിക്കുന്നു.
ഫ്രൂട്‌സ് ആന്റ് വെജിറ്റബ്ള്‍, മത്സ്യ-മാംസാദികള്‍, ഹോട് ഫുഡ്, ഡെലി, റോസ്റ്ററി, ആധുനിക സൗകര്യങ്ങളോടെയുള്ള കിച്ചനോട് കൂടിയുള്ള ലൈവ് ബേക്കറി, സ്വീറ്റ്‌സ് തുടങ്ങി മറ്റെല്ലാ കാറ്റഗറികളിലും വൈവിധ്യമാര്‍ന്ന ഉല്‍പന്നങ്ങളുടെ നീണ്ട നിര ഒരുക്കിയാണ് മാംഗോ ഹൈപ്പര്‍ മാര്‍ക്കറ്റ് ഉപഭോക്താക്കളെ വരവേല്‍ക്കുന്നത്.
ഉദ്ഘാടനത്തോടനുബന്ധിച്ച് വമ്പിച്ച വിലക്കുറവിന് പുറമെ, ഒരു കിലോ വരെ സ്വര്‍ണവും മറ്റ് നിരവധി സമ്മാന പദ്ധതികളും ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ടെന്നും അല്‍ മദീന ഗ്രൂപ്പ് മാനേജ്‌മെന്റ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അല്‍ മദീന ഗ്രൂപ്പിന്റെ ലോയല്‍റ്റി പ്രോഗ്രാമായ ‘മാഡി’ ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുന്നതും വളരെ ലളിതമായ രീതിയില്‍ ഉപയോഗിക്കാന്‍ കഴിയുന്നതുമാണ്. ഓരോ പര്‍ച്ചേസിലും പോയിന്റുകള്‍ സ്വന്തമാക്കാന്‍ സാധിക്കുന്നതും വളരെ എളുപ്പത്തില്‍ റെഡീം ചെയ്യാനും കഴിയുന്ന രീതിയിലാണ് ഇത് രൂപപ്പെടുത്തിയിരിക്കുന്നത്.
അഞ്ച് പതിറ്റാണ്ട് പൂര്‍ത്തിയാകുന്ന ഈ വേളയില്‍ ഒരു വര്‍ഷം വരെ നീണ്ടു നില്‍ക്കുന്ന വ്യത്യസ്തവും ആകര്‍ഷകവുമായ നിരവധി ഷോപ്പിംഗ് അനുഭങ്ങളും സമ്മാന പദ്ധതികളും ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ ഉപഭോക്താക്കള്‍ക്കായി ഒരുങ്ങുകയാണ്.
അല്‍ മദീന ഗ്രൂപ്പിന്റെ വിജയ പ്രയാണത്തില്‍ പ്രവര്‍ത്തിക്കുകയും ഭാഗഭാക്കാവുകയും ചെയ്ത മുഴുവന്‍ ഉപഭോക്താക്കള്‍ക്കും ജീവനക്കാര്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും മറ്റെല്ലാവര്‍ക്കും ഈ അവസരത്തില്‍ അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു.
അന്‍പത് വര്‍ഷം പിന്നിടുന്നതിന്റെ ഭാഗമായുളള ആഘോഷങ്ങളുടെ ലോഗോ പ്രകാശനവും അല്‍ മദീന ഗ്രൂപ്പിന്റെ ഉപഭോക്താക്കള്‍ക്കായുള്ള ഓണ്‍ലൈന്‍ പ്‌ളാറ്റ്‌ഫോമിലേക്കുള്ള ചുവടുവെപ്പായ ‘അല്‍ മദീന ഡെയ്‌ലി’യുടെ ലോഗോ പ്രകാശനവും ഉദ്ഘാടനത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ അല്‍മദീന ഗ്രൂപ് ഓപറേഷന്‍സ് ഡയറക്ടര്‍ മുഹമ്മദ് അലി, അഡ്മിന്‍ ആന്റ് എച്ച്ആര്‍ ഡയറക്ടര്‍ സഗീര്‍ പൊയില്‍, മാര്‍ക്കറ്റിംഗ് ആന്റ് കമ്യൂണികേഷന്‍സ് ഡയറക്ടര്‍ അയ്യൂബ് ചെറുവത്ത്, മാര്‍ക്കറ്റിംഗ് ആന്റ് കമ്യൂണികേഷന്‍സ് മാനേജര്‍ അരുണ്‍.ടി എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.

അല്‍മദീന ഗ്രൂപ് 50 വര്‍ഷം പിന്നിടുന്നതിന്റെ ഭാഗമായുളള ആഘോഷങ്ങളുടെ ലോഗോയും ഉപഭോക്താക്കള്‍ക്കുള്ള ഓണ്‍ലൈന്‍ പ്‌ളാറ്റ്‌ഫോമായ ‘അല്‍ മദീന ഡെയ്‌ലി’യുടെ ലോഗോ പ്രകാശനവും വാര്‍ത്താസമ്മേളനത്തില്‍ അല്‍മദീന ഗ്രൂപ് ഓപറേഷന്‍സ് ഡയറക്ടര്‍ മുഹമ്മദ് അലി, അഡ്മിന്‍ ആന്റ് എച്ച്ആര്‍ ഡയറക്ടര്‍ സഗീര്‍ പൊയില്‍, മാര്‍ക്കറ്റിംഗ് ആന്റ് കമ്യൂണികേഷന്‍സ് ഡയറക്ടര്‍ അയ്യൂബ് ചെറുവത്ത്, മാര്‍ക്കറ്റിംഗ് ആന്റ് കമ്യൂണികേഷന്‍സ് മാനേജര്‍ അരുണ്‍.ടി എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചപ്പോള്‍

ഉപഭോക്താക്കള്‍ക്ക് വളരെ എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന ഈ ഓണ്‍ലൈന്‍ സംവിധാനമുപയോഗിച്ച് ദുബൈയിലെ അല്‍ മദീന ഗ്രൂപ്പിന്റെ ഔട്‌ലെറ്റുകളെ കോര്‍ത്തിണക്കി വിപുലമായ ഓണ്‍ലൈന്‍ ഷോപ്പിംഗ് അനുഭവമായിരിക്കും അല്‍ മദീന ഡെയ്‌ലി സമ്മാനിക്കുക. മികച്ച സേവനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള നീണ്ട കാലത്തെ പഠനങ്ങള്‍ക്ക് ശേഷമാണ് ഈ സംവിധാനം ഗ്രൂപ്പ് ഒരുക്കുന്നത്. കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ ഈ ഓണ്‍ലൈന്‍ സേവനം ഉപഭോക്താക്കളിലേക്കെത്തിക്കുമെന്നും മാനേജ്‌മെന്റ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അല്‍ മദീന ഡെയ്‌ലിയുടെ ലോഞ്ചിംഗിന്റെ ഭാഗമായി നരിവധി ആകര്‍ഷങ്ങളായ ഓഫറുകളും സമ്മാന പദ്ധതികളുമാണ് ഉപഭോക്താക്കള്‍ക്കായി ലഭ്യമാക്കുകയെന്നും അധികൃതര്‍ വ്യക്തമാക്കി.
അല്‍ മദീന ഗ്രൂപ്പിന് കീഴില്‍ നടന്നു കൊണ്ടിരിക്കുന്ന വന്‍ വിപുലീകരണ പദ്ധതികളെ കുറിച്ചും ചടങ്ങില്‍ അധികൃതര്‍ പരാമര്‍ശിച്ചു. ദുബൈ ഇന്‍വെസ്റ്റ്‌മെന്റ് പാര്‍ക്കില്‍ ഒന്നര ലക്ഷം സ്‌ക്വയര്‍ ഫീറ്റിലുള്ള ഷോപ്പിംഗ് മാളിന്റെയും അല്‍ ഖൈല്‍ ഹൈറ്റ്‌സില്‍ രണ്ടര ലക്ഷം സ്‌ക്വയര്‍ ഫീറ്റിന്റെ ഷോപ്പിംഗ് മാളിന്റെയും നിര്‍മാണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. വരാനിരിക്കുന്ന വന്‍ പദ്ധതികളില്‍ ഏതാനും ചിലതു മാത്രമാണിവ. ഇതിന് പുറമെ, നിരവധി സൂപ്പര്‍ മാര്‍ക്കറ്റുകളും ഷോപ്പിംഗ് സെന്ററുകളും ഗ്രൂപ്പിന് കീഴില്‍ നിര്‍മാണ പുരോഗതിയിലാണ്.
ഗുണമേന്മയുളള ഉല്‍പന്നങ്ങള്‍ ഏറ്റവും മിതമായ വിലയില്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ 1971ല്‍ യുഎഇയില്‍ തുടക്കമിട്ട അല്‍ മദീന ഗ്രൂപ്പ് ഇന്ന് ഈ മേഖലയിലെ മുന്‍നിര ബ്രാന്‍ഡായി വളര്‍ന്നിരിക്കുകയാണ്. മിഡില്‍ ഈസ്റ്റിലുടനീളം വ്യാപിച്ചു കിടക്കുന്ന നിരവധി വ്യാപാര സംരംഭങ്ങളാണ് അല്‍ മദീന ഗ്രൂപ്പിന് കീഴിലുളളത്. യുഎഇയിലെ മികച്ച ഇന്‍ഡസ്ട്രിയല്‍ ബേക്കറികളില്‍ ഒന്നായ ഒയാസിസ് ക്യുസിന്‍സ് അല്‍ മദീന ഗ്രൂപ്പിന്റെ ഭാഗമാണ്. യുഎഇയില്‍ ഉടനീളം ലഭ്യമായ ബ്രഡ് കിംഗ്, റോയല്‍ ബ്രഡ് എന്നീ ബ്രാന്‍ഡുകള്‍ ഒയാസിസ് ക്യുസിന്‍സിന്റെ കീഴിലുളളതാണ്. യുഎഇക്ക് പുറമെ, മറ്റെല്ലാ ജിസിസികളിലും സജീവ സാന്നിധ്യമുളള അല്‍ മദീന ഗ്രൂപ്പിന്റെ ഇലക്‌ട്രോണിക്‌സ് ആന്റ് ഹോം അപ്‌ളയന്‍സസ് ബ്രാന്‍ഡാണ് ക്‌ളിക്കോണ്‍. യുഎഇയിലെ മുന്‍നിര ടെലികോം കമ്പനിയായ ഇത്തിസലാത്തുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ടെക് ഓര്‍ബിറ്റും അല്‍ മദീന ഗ്രൂപ്പിന്റെ ഭാഗമാണ്. ടെക് ഓര്‍ബിറ്റ് എന്ന ബ്രാന്‍ഡില്‍ നാല്‍പതോളം മൊബൈല്‍ ഫോണ്‍ ആന്റ് ആക്‌സസറീസ് ഷോപ്പുകളും യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിച്ചു വരുന്നു.
കൂടാതെ, പത്തോളം ബ്രാഞ്ചുകളുളള അല്‍ ഹിന്ദ് ജ്വല്ലറി, അല്‍ മദീന പ്രിന്റിംഗ് പ്രസ്സ്, നാഷണല്‍ ഓഫ്‌സെറ്റ് പ്രിന്റിംഗ് പ്രസ്സ്, ഷോപ്പിംഗ് മാളുകള്‍, ടെക് ഓര്‍ബിറ്റ് ഡിസ്ട്രിബ്യൂഷന്‍സിന്റെ ഭാഗമായ ലൈഫ് ആന്‍ഡ് റിച്ച്ിന്റെ കീഴിലുള്ള ഏഴോളം ബ്രാന്‍ഡുകള്‍, ലൈവ് കെയര്‍ ഫാര്‍മസികള്‍, ക്‌ളിനിക്കുകള്‍ എന്നിവയും ഇതില്‍ ഉള്‍ക്കൊളളുന്നു. പ്‌ളാറ്റിനം മിഡില്‍ ഈസ്റ്റ് പ്രോപ്പര്‍ടീസ് എന്ന പേരിലുളള റിയല്‍ എസ്റ്റേറ്റ് സ്ഥാപനവും ഗ്രൂപ്പിന് കീഴില്‍ പ്രവര്‍ത്തിച്ചു വരുന്നു. യുഎഇക്ക് പുറമെ, സൗദി അറേബ്യയിലും ഇന്ത്യയിലും അല്‍ മദീന ഗ്രൂപ്പിന് ഔട്‌ലെറ്റുകളുണ്ട്.