നഷ്ടമായത് മാതൃകാ വ്യക്തിത്വം: ഇന്‍കാസ് യുഎഇ

ദുബൈ: ആത്മാര്‍ത്ഥ സുഹൃത്തും യുഎഇ യുഡിഎഫിന്റെ ശക്തനായ നേതാവും യുഎഇ കെഎംസിസി സ്ഥാപക നേതാക്കളില്‍ പ്രമുഖനും ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ മുന്‍ എംസി അംഗവും ഷാര്‍ജ കെഎംസിസി മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്ന ഖാദര്‍ കുന്നിലിന്റെ നിര്യാണത്തില്‍ യുഎഇ ഇന്‍കാസ് ജന.സെക്രട്ടറി പുന്നക്കന്‍ മുഹമ്മദലി അനുശോചിച്ചു.
ജ്യേഷ്ഠ സഹോദരനെ പോലെയായിരുന്നു ഖാദര്‍ കുന്നില്‍ തനിക്കെന്നും ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ തെരെഞ്ഞടുപ്പില്‍ ഖാദര്‍ച്ചയുടെ സാന്നിധ്യം ഊര്‍ജം പകര്‍ന്നിരുന്നുവെന്നും നന്മ നിറഞ്ഞ ഒരു മാതൃകാ വ്യക്തിത്വത്തെയാണ് നഷ്ടമായതെന്നും അദ്ദേഹം വ്യക്തമാക്കി.