ഷാര്‍ജ സെന്റ് മൈക്കിള്‍ ദേവാലയത്തില്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്

ഷാര്‍ജ: ആതുര സേവന പ്രവര്‍ത്തനങ്ങള്‍ക്ക് സഹായ ഹസ്തമാവാന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആരംഭിച്ച അഗാപ്പെയുടെ സില്‍വര്‍ ജൂബിലി ആഘോഷ ഭാഗമായി ഷാര്‍ജ സെന്റ് മൈക്കിള്‍ ഇടവകയിലെ മലയാളികള്‍ക്കായി ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. മലയാളം പാരീഷ് കമ്മിറ്റിയുടെയും അഗാപ്പെ സില്‍വര്‍ ജൂബിലി കമ്മിറ്റിയുടെയും നേതൃത്വത്തിലാണ് മത്സരം.
ജൂലൈ 9, 16 തീയതികളില്‍ രാവിലെ ഒന്‍പത് മുതല്‍ അജ്മാന്‍ വിന്നേഴ്‌സ് സ്‌പോര്‍ട്‌സ് ക്‌ളബ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുക. ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ജൂലൈ 4ന് മുന്‍പ് ചുവടെ നല്‍കിയിരിക്കുന്ന ഗൂഗ്ള്‍ ലിങ്കില്‍ പേരുകള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഫാ. ജോസ് വട്ടുകുളത്തില്‍, ഫാ.അരുണ്‍ രാജ് എന്നിവര്‍ മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കും.

രജിസ്‌ട്രേഷന്‍ ഗൂഗ്ള്‍ ലിങ്ക്:

https://docs.google.com/forms/d/e/1FAIpQLSf0j7JDbiHv6aNU5HYCELjkpvML7hyE3BRyy_XntcMbv6DvIw/viewform. 

നാല് കാറ്റഗറിയായാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.
1) ജൂനിയര്‍: 17 വയസ് വരെയുള്ളവര്‍ (ജൂനിയേഴ്‌സിന് മാത്രം സിംഗ്ള്‍സ്/ഡബ്ള്‍സ് മത്സരം ഉണ്ടായിരിക്കും).
2) യൂത്ത്: 18 മുതല്‍ 45 വരെ.
3) സീനിയേഴ്‌സ്: 45 വയസിന് മുകളിലുള്ളവര്‍
4) ഫാമിലി/കപ്ള്‍സ്.
വിജയിക്കുന്നവര്‍ക്ക് ആകര്‍ഷക സമ്മാനമുണ്ടാകും. മഹാമാരിയുടെയും കഷ്ട നഷ്ടങ്ങളുടെയും കാലത്ത് ജനങ്ങളെ ക്രിയാത്മകമായി ചിന്തിക്കാനും വ്യയാമം ചെയ്യാനും പ്രേരിപ്പിക്കുകയെന്ന ഉദ്ദേശ്യം കൂടി ഈ മത്സരങ്ങള്‍ക്കുണ്ടെന്ന് ഫാ. ജോസ് വട്ടുകുളത്തില്‍ അറിയിച്ചു.