ബജറ്റ് പ്രതികരണം

കോവിഡ്, അനുബന്ധ മേഖലകളില്‍ പരമാവധി ശ്രദ്ധ കേന്ദ്രീകരിക്കുന്നത് -ഡോ. ആസാദ് മൂപ്പന്‍
ദുബൈ: 2021-’22ലെ പുതുക്കിയ കേരള ബജറ്റ്‌കോവിഡ് രംഗത്തും അനുബന്ധ മേഖലകളിലും പരമാവധി ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത് കെയര്‍ സ്ഥാപക ചെയര്‍മാനും എംഡിയുമായ ഡോ. ആസാദ് മൂപ്പന്‍ അഭിപ്രായപ്പെട്ടു.
”പ്രതിരോധത്തിനും ചികിത്സക്കും പുനരധിവാസത്തിനുമായി ആരോഗ്യ മേഖലക്ക് വലിയ ധനസഹായം നല്‍കിയിട്ടുണ്ട്. മഹാ മാരി നിയന്ത്രിക്കുന്നതിന് ഏറ്റവും കൂടുതല്‍ ശ്രദ്ധ നല്‍കേണ്ട മേഖലയായ വാക്‌സിനേഷനും അതുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ക്കും മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കും ബജറ്റ് മുന്‍ഗണന നല്‍കുന്നു. പ്രവാസികളുടെ ക്ഷേമ പദ്ധതികള്‍ക്കായി ഫണ്ട് അനുവദിച്ചതും നല്ല ചുവടുവെയ്പ്പായി കാണുന്നു” -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.