മാറുന്ന വിദ്യാഭ്യാസം: രക്ഷിതാക്കളും മാറേണ്ടിയിരിക്കുന്നു -പി.കെ അന്‍വര്‍ നഹ

ദുബൈ-മലപ്പുറം ജില്ലാ കെഎംസിസി ചങ്ങരംകുളം ലെസ്സന്‍ ലെന്‍സ് ഗ്‌ളോബല്‍ കാമ്പസ്സുമായി ചേര്‍ന്ന് സംഘടിപ്പിച്ച 'എക്‌സിജെന്‍സ്: ആന ഇന്ററാക്ടീവ് വെബിനാര്‍ ഓണ്‍ വിഷ്വലൈസിംഗ് യുവര്‍ കരിയര്‍' പ്രോഗ്രാം ഉദ്ഘാടനം ചെയ്ത് യുഎഇ കെഎംസിസി ജന.സെക്രട്ടറി പി.കെ അന്‍വര്‍ നഹ സംസാരിക്കുന്നു

ദുബൈ: കാലാനുസൃതമായി വിദ്യഭ്യാസ രംഗത്തെ മാറ്റങ്ങളില്‍ വിദ്യാര്‍ത്ഥി സമൂഹം മാറി ചിന്തിക്കുമ്പോള്‍ രക്ഷിതാക്കളും അതിനനുസൃതമായി ഉയര്‍ന്നു ചിന്തിക്കേണ്ട കാലത്തിലൂടെയാണ് നാം കടന്നു പോകുന്നതെന്ന് യുഎഇ കെഎംസിസി ജന.സെക്രട്ടറി പി.കെ അന്‍വര്‍ നഹ അഭിപ്രായപ്പെട്ടു. അറിയാനുള്ളത് മറ്റുള്ളവര്‍ ചോദിക്കട്ടെയെന്ന് ചിന്തിച്ച് കാത്തിരുന്ന് സമയം കളയാതെ സ്വയം ചോദിച്ചു മനസ്സിലാക്കി പ്രാര്‍വര്‍ത്തികമാക്കുന്ന വിദ്യാര്‍ത്ഥി സമൂഹത്തെയാണ് സമകാലികതയില്‍ നമുക്ക് ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദുബൈ-മലപ്പുറം ജില്ലാ കെഎംസിസി ചങ്ങരംകുളം ലെസ്സന്‍ ലെന്‍സ് ഗ്‌ളോബല്‍ കാമ്പസ്സുമായി ചേര്‍ന്ന് സംഘടിപ്പിച്ച ‘എക്‌സിജെന്‍സ്: ആന ഇന്ററാക്ടീവ് വെബിനാര്‍ ഓണ്‍ വിഷ്വലൈസിംഗ് യുവര്‍ കരിയര്‍’ പ്രോഗ്രാം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ ജില്ലാ കെഎംസിസി പ്രസിഡന്റ് ചെമ്മുക്കന്‍ യാഹു മോന്‍ അധ്യക്ഷത വഹിച്ചു. രാജ്യാന്തര പരിശീലകനും എമിറേറ്റ്‌സ് ഏവിയേഷനിലെ മുന്‍ പൈലറ്റുമായ ഡോ. മന്‍സൂര്‍ അലി മോട്ടിവേഷന്‍ ക്‌ളാസിന് നേതൃത്വം നല്‍കി. എസ്എസ്എല്‍സി, പ്‌ളസ് ടു കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ ഭാവിയില്‍ തെരഞ്ഞെടുക്കേണ്ട കോഴ്‌സുകളെ കുറിച്ചും കോവിഡ് 19 സാഹചര്യത്തില്‍ അനുഭവിക്കുന്ന വ്യാകുലതകളും ആശങ്കകളും പങ്കുവെച്ച് രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും പങ്കാളികളായ ഇന്ററാക്ഷന്‍ സെഷന് ലെസ്സന്‍ ലെന്‍സ് ഗ്‌ളോബല്‍ കാമ്പസ് ഡയറക്ടര്‍ യഹിയ നേതൃത്വം നല്‍കി. ലെസ്സന്‍ ലെന്‍സ് ഗ്‌ളോബല്‍ കാമ്പസ് പ്രതിനിധികളായ പി.സുരേഷ്, ഡോ. കെ.എം ലമിയ, കെഎംസിസി നേതാക്കളായ മുസ്തഫ തിരൂര്‍, കെ.പി.എ സലാം, ആര്‍.ശുക്കൂര്‍, പി.വി നാസര്‍, സിദ്ദീഖ് കാലൊടി, ഒ.ടി സലാം, കരീം കാലടി, ജൗഹര്‍ മൊറയൂര്‍, ജലീല്‍ കൊണ്ടോട്ടി, എ.പി നൗഫല്‍, അബ്ദുല്‍ സലാം പരി, സൈനുദ്ദീന്‍ പൊന്നാനി, ബദറുദ്ദീന്‍ തറമ്മല്‍, നാസര്‍ കുറുമ്പത്തൂര്‍, ഫക്രുദ്ദീന്‍മാറാക്കര, ഫൈസല്‍ തെന്നല തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഷിഹാബ് ഇരുവേറ്റി സ്വാഗതവും ഷക്കീര്‍ പാലത്തിങ്ങല്‍ നന്ദിയും പറഞ്ഞു.