ഡോ. പക്കര്‍ കോയയുടെ നിര്യാണത്തില്‍ ഡോ. ആസാദ് മൂപ്പന്‍ അനുശോചിച്ചു

ഡോ. പി.എന്‍ പക്കര്‍ കോയ

കോഴിക്കോട്/ദുബൈ: പ്രമുഖ ഭിഷഗ്വരന്‍ ഡോ. പി.എന്‍ പക്കര്‍ കോയ(82)യുടെ നിര്യാണത്തില്‍ ആസ്റ്റര്‍ ഡിഎം ഹെല്‍ത് കെയര്‍ സ്ഥാപക ചെയര്‍മാനും എംഡിയുമായ ഡോ. ആസാദ് മൂപ്പന്‍ അനുശോചനം രേഖപ്പെടുത്തി. പരേതന് അള്ളാഹു മഗ്ഫിറത്തും മര്‍ഹമത്തും പ്രദാനം ചെയ്യട്ടെയെന്നും അദ്ദേഹം പ്രാര്‍ത്ഥിച്ചു.
പരേതനായ എം.എസ് അബു ഹാജിയുടെ മകനാണ് ഡോ. പി.എന്‍ പക്കര്‍ കോയ. കോഴിക്കോട് പന്നിയങ്കര തിരുവണ്ണൂര്‍ റോഡിലെ ഷയന്‍ വസതിയില്‍ വെച്ചായിരുന്നു അന്ത്യം.
ദീര്‍ഘ കാലം ദുബൈയില്‍ സ്വന്തമായി ക്‌ളിനിക് നടത്തി വരികയായിരുന്നു ഇദ്ദേഹം. ഭാര്യ: പള്ളിനാലകം മറിയം. മക്കള്‍. ഡോ. അനൂപ് (യുകെ), സഫിയ, അര്‍ബാസ് (ഇരുവരും ദുബൈ). ബന്ധു മിത്രാദികള്‍ ഗൃഹ സന്ദര്‍ശനം ഒഴിവാക്കണമെന്നും പരേതന് വേണ്ടി പ്രത്യേകം ദുആ ചെയ്യണമെന്നും കുടുംബാംഗങ്ങള്‍ അഭ്യര്‍ത്ഥിച്ചു. ഖബറടക്കം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കണ്ണംപറമ്പ് ഖബര്‍സ്താനില്‍.