വ്യത്യസ്ത പരിപാടികളുമായി ദുബൈ കെഎംസിസി സര്‍ഗധാര

വിദ്യാര്‍ത്ഥികളുടെ ചിത്ര രചനാ മത്സരവും വനിതകളുടെ ലേഖന മത്സരങ്ങളും പൂവച്ചല്‍ അനുസ്മരണ ഗാനാലാപനവും നടത്തും.
ദുബൈ കെഎംസിസി ലൈബ്രറി സ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കും.
ഷാര്‍ജ രാജ്യാന്തര പുസ്തകോല്‍സവത്തില്‍ ദുബൈ കെഎംസിസിയുടെ സ്റ്റാള്‍ ഒരുക്കും.

ദുബൈ: വിദ്യാര്‍ത്ഥികളുടെ ചിത്ര രചനാ മത്സരവും വനിതകളുടെ ലേഖന മത്സരങ്ങളും സംഘടിപ്പിക്കാനും അന്നേ ദിവസം പൂവച്ചല്‍ ഖാദര്‍ സ്മരണാര്‍ത്ഥം അദ്ദേഹം രചിച്ച ഗാനങ്ങളുടെ ആലാപനം നടത്താനും ദുബൈ കെഎംസിസി സര്‍ഗധാര തീരുമാനിച്ചു. ഈ വര്‍ഷത്തെ ഷാര്‍ജ രാജ്യാന്തര പുസ്തകോല്‍സവത്തില്‍ ദുബൈ കെഎംസിസിയുടെ സ്റ്റാള്‍ ഒരുക്കാനാവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്താനും തീരുമാനിച്ചു. കോവിഡ്19 പ്രശ്‌നങ്ങളെ തുടര്‍ന്ന് നിര്‍ത്തി വെച്ച ദുബൈ കെഎംസിസിയുടെ ലൈബ്രറി സ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാനും തീരുമാനമായി. ചെയര്‍മാന്‍ അഷ്‌റഫ് കൊടുങ്ങല്ലൂരിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ദുബൈ കെഎംസിസി ഓര്‍ഗ.സെക്രട്ടറി ഹംസ തൊട്ടിയില്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന നേതാക്കളായ റഈസ് തലശ്ശേരി, ഒ.മൊയ്ദു, അഡ്വ. ഇബ്രാഹിം ഖലീല്‍, സര്‍ഗധാര ഭാരവാഹികളായ മുസ്തഫ വടുതല, അമീന്‍ തിരുവനന്തപുരം, അസീസ് പന്നിത്തടം തുടങ്ങിയവര്‍ സംസാരിച്ചു. ജന.കണ്‍വീനര്‍ നജീബ് തച്ചാംപൊയില്‍ സ്വാഗതവും ഇ.കെ അലി മാസ്റ്റര്‍ നന്ദിയും പറഞ്ഞു.