പ്രവാസി വാക്‌സിനേഷന്‍ കാമ്പയിനുമായി ദുബൈ-ഉദുമ മണ്ഡലം കെഎംസിസി

25

ദുബൈ: വിദേശ രാജ്യങ്ങള്‍ വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കിയ സാഹചര്യത്തില്‍ കേരള സര്‍ക്കാര്‍ ആരംഭിച്ച പ്രവാസി വാക്‌സിനേഷന്‍ കാമ്പയിനുള്ള രജിസ്‌ട്രേഷന്‍ സഹായവുമായി ദുബൈ കെഎംസിസി ഉദുമ മണ്ഡലം കമ്മിറ്റി. മണ്ഡലം പരിധിയിലുള്ള പ്രവാസികള്‍ക്ക് രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കാനും ആധാര്‍ കാര്‍ഡ് വഴി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് പാസ്‌പോര്‍ട്ടിലേക്ക് മാറ്റി രജിസ്റ്റര്‍ ചെയ്യാനുമുള്ള സാങ്കേതിക സഹായം നല്‍കാന്‍ ഓണ്‍ലൈന്‍ വഴി നടന്ന മണ്ഡലം ഭാരവാഹികളുടെ യോഗത്തില്‍ തീരുമാനിച്ചു.
മണ്ഡലം പ്രസിഡന്റ് ഇസ്മായില്‍ നാലാംവാതുക്കലിന്റെ അധ്യക്ഷയില്‍ നടന്ന യോഗത്തില്‍ നാട്ടിലെ കാമ്പയിന്‍ ഏകോപനത്തിന് ചീഫ് കോഓര്‍ഡിനറ്ററായി ഹാഷിം മഠത്തിലും കോഓര്‍ഡിനേറ്റര്‍മാരായി നിസാര്‍ മാങ്ങാട്, ജമാല്‍ മുണ്ടകൈ, റാഫി ചെരുമ്പ, അസ്‌ലം പാക്യാര എന്നിവരെയും നിയമിച്ചു. യോഗത്തില്‍ ഹാഷിം മഠത്തില്‍, മുഹമ്മദ് കുഞ്ഞി ചെമ്പിരിക്ക, ഖാലിദ് മല്ലം, അസ്‌ലം പാക്യാര, റാഫി ചെരുമ്പ, നിസാര്‍ മാങ്ങാട്, ആരിഫ് ചെരുമ്പ, മുനീര്‍ പള്ളിപ്പുറം, ജമാല്‍ മുണ്ടകൈ സംസാരിച്ചു. ജന.സെക്രട്ടറി റൗഫ് കെ.ജി.എന്‍ സ്വാഗതവും ഓര്‍ഗ.സെക്രട്ടറി സിദ്ദിഖ് അഡൂര്‍ നന്ദിയും പറഞ്ഞു.