ദുബൈ-വെട്ടം പഞ്ചാ. കെഎംസിസി

ദുബൈ: വെട്ടം പഞ്ചായത്ത് കെഎംസിസി യോഗം അല്‍ബറാഹ കെഎംസിസി ഹാളില്‍ ആക്റ്റിംഗ് പ്രസിഡന്റ് ഇയാസിന്റെ അധ്യക്ഷതയില്‍ നടന്നു. രക്ഷാധികാരി നൗഫല്‍ വെട്ടം ഉദ്ഘാടനം ചെയ്തു. തിരൂര്‍ മണ്ഡലം കെഎംസിസി ആക്റ്റിംഗ് പ്രസിഡന്റ് നൗഷാദ് പറവണ്ണ മുഖ്യ പ്രഭാഷണം നടത്തി. നൗഷാദ് കോട്ടേക്കാട് പഴയ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തിരൂര്‍ മണ്ഡലം സെക്രട്ടറി സഫ്‌വാന്‍ പറവണ്ണ, പഞ്ചായത്ത് ഭാരവാഹികളായ സഹദ് വാക്കാട്, നൗഷാദ് വാക്കാട്, നസറുല്‍ അമീന്‍ കാഞ്ഞിരക്കുറ്റി ചര്‍ച്ചയില്‍ പങ്കെടുത്തു.
പുതിയ ഭാരവാഹികളെ മലപ്പുറം ജില്ലാ കെഎംസിസി ജന.സെക്രടറി നാസര്‍ പി.വിയുടെ നേതൃത്വത്തില്‍ പ്രഖ്യാപിച്ചു.
കുഞ്ഞിമോന്റെ അധ്യക്ഷതയില്‍ വന്ന പുതിയ കമ്മിറ്റിക്ക് തിരൂര്‍ മണ്ഡലം ആക്റ്റിംഗ് പ്രസിഡന്റ് നൗഷാദ് പറവണ്ണ, സഫ്‌വാന്‍ ആശംസ നേര്‍ന്നു. ജന.സെക്രട്ടറി നൂറുല്‍ അമീന്‍ നന്ദി പറഞ്ഞു.