മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സില്‍ ‘എവരിഡേ ഡയമണ്ട് ഫെസ്റ്റ്’

31

ഓരോ വജ്രാഭരണവും മലബാര്‍ ഗോള്ഡ് & ഡയമണ്ട്‌സിന്റെ 28 ഗുണനിലവാര പരിശോധനകളിലൂടെ കടന്നു പോകുന്നു.
മികച്ച എക്‌സ്‌ചേഞ്ച് മൂല്യം.
ഉറപ്പായ ബയ്ബാക്ക്.
സമ്പൂര്‍ണ സുതാര്യത.
വിശദവും സുതാര്യവുമായ പ്രൈസ് ടാഗ്.
10 രാജ്യങ്ങളിലായി 260ലധികം ഷോറൂമുകളില്‍ ആജീവനാന്ത മെയിന്റനന്‍സ്.
അന്താരാഷ്ട്ര ലാബുകളുടെ സര്‍ട്ടിഫിക്കേഷന്‍

ദുബൈ: മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് ‘എവരിഡേ ഡയമണ്ട് ഫെസ്റ്റ്’ ആരംഭിച്ചു. ഡയമണ്ട് ജ്വല്ലറി ആദ്യമായി വാങ്ങുന്നവര്‍ക്ക് ഉള്‍പ്പെടെ, ലിംഗഭേദമെന്യേ എല്ലാ പ്രായത്തിലുള്ള ഉപയോക്താക്കള്‍ക്കും അനുയോജ്യമായ മിതമായ നിരക്കിലുള്ളതും അമൂല്യവുമായ ഡയമണ്ട് ജ്വല്ലറി ശേഖരമാണ് പുറത്തിറക്കിയത്.
750 ദിര്‍ഹം, 85 ഒമാനി റിയാല്‍, 790 ഖത്തരി റിയാല്‍, 65 കുവൈത്തി ദിനാര്‍, 900 സഊദി അറേബ്യന്‍ റിയാല്‍, 300 എസ്ജിഡി എന്നീ വിലകളില്‍ ആരംഭിക്കുന്ന ‘എവരിഡേ ഡയമണ്ട് ഫെസ്റ്റ്’ യുഎഇ, ഒമാന്‍, ഖത്തര്, കുവൈത്ത്, സഊദി അറേബ്യ, സിംഗപ്പൂര്‍ എന്നിവിടങ്ങളിലെ എല്ലാ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് ഷോറൂമുകളിലും നടക്കും.


‘മൈന്‍’ ഡയമണ്ട് ജ്വല്ലറി, ‘ഇറ’ അണ്‍കട്ട് ഡയമണ്ട്‌സ്, ‘പ്രഷ്യ’ പ്രഷ്യസ് ജെം ജ്വല്ലറി എന്നീ ബ്രാന്റുകള്‍ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സില്‍ നിന്നും വിവിധ വില നിലവാരങ്ങളില്‍ ലഭ്യമാകുന്ന ഈ സവിശേഷ ഫെസ്റ്റിവല്‍ ഓരോ ഉപയോക്താവിനും അവരുടെ പ്രിയപ്പെട്ട ഡയമണ്ട് ആഭരണങ്ങള്‍ സ്വന്തമാക്കാനുള്ള അവസരം നല്‍കുന്നു.
ക്‌ളാസിക് ശ്രേണിയിലുള്ളതും അതിമനോഹരവുമായ വജ്രങ്ങള്‍ പതിച്ച മലബാര്‍ ഗോള്ഡ് & ഡയമണ്ട്‌സിന്റെ ബൃഹത്തായ ലെയ്റ്റ് വെയ്റ്റ് ആഭരണ ശേഖരം, ഡെയ്‌ലി വെയര്‍, ഓഫീസ് വെയര്‍, പാര്‍ട്ടി വെയര്‍ തുടങ്ങിയ എല്ലാ കോസ്റ്റ്യൂമുകള്‍ക്കും വ്യത്യസ്തമായ അവസരങ്ങള്‍ക്കും ഏറ്റവും ഉചിതമായ ആഭരണ ശ്രേണി സമ്മാനിക്കുന്നു. ഡിസൈനുകളിലെ ഈ വൈവിധ്യം ഉപയോക്താക്കള്‍ക്ക് അവരുടെ വസ്ത്രധാരണത്തിനും മാനസികാവസ്ഥക്കും അനുയോജ്യമായ ആഭരണങ്ങള്‍ ആഴ്ചയിലെ ഏത് ദിവസവും കണ്ടെത്താന്‍ കഴിയുമെന്ന് ഉറപ്പാക്കുന്നു.
പെന്‍ഡന്റ് സെറ്റ്‌സ്, മോതിരങ്ങള്‍, കമ്മലുകള്‍, ഓവല്‍ ബാംഗിള്‍സ്, മംഗള്‍സൂത്ര, പുരുഷന്മാര്‍ക്കുള്ള മോതിരങ്ങള്‍ തുടങ്ങിയ ഡയമണ്ട് ജ്വല്ലറികള്‍ ‘എവരിഡേ ഡയമണ്ട് ഫെസ്റ്റി’ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഫെസ്റ്റിന്റെ ഭാഗമായി പ്രദര്‍ശിപ്പിച്ചിരിക്കുന്ന എല്ലാ ആഭരണങ്ങള്‍ക്കും ഉപയോക്താക്കളുടെ താല്‍പര്യങ്ങളും അവരുടെ പര്‍ചേസും സംരക്ഷിക്കുന്ന നയങ്ങളുള്‍ക്കൊള്ളുന്ന ‘മലബാര്‍ പ്രോമിസ്’ ലഭ്യമാകുന്നു.