ചലച്ചിത്ര നിര്‍മാതാവ് വി.എം ബദറുദ്ദീന്‍ മസ്‌കത്തില്‍ നിര്യാതനായി

154

മസ്‌കത്ത്: എഴുത്തുകാരനും ചലച്ചിത്ര നിര്‍മാതാവുമായ വലിയകത്ത് ബദറുദ്ദീന്‍ (വി.എം ബദറുദ്ദീന്‍) മസ്‌കത്തില്‍ നിര്യാതനായി. മലപ്പുറം മങ്കട സ്വദേശിയാണ്. കോളജ് വിദ്യാഭ്യാസത്തിനു ശേഷം മുംബൈയിലെ ആറ്റമിക് എനര്‍ജിയിലെ ഔദ്യോഗിക ജീവിതത്തിനു ശേഷമാണ് അദ്ദേഹം മസ്‌കത്തില്‍ എത്തിയത്. തുടര്‍ന്ന്, വിവിധ കമ്പനികളില്‍ സേവനമനുഷ്ഠിച്ചു. മസ്‌കത്തിലെ സവാവി ഗ്രൂപ്പില്‍ മാനേജറും ഡയറക്ടറുമായി ഒടുവില്‍ ജോലി ചെയ്തു വരികയായിരുന്നു. ‘ഫിര്‍ ആയി ബര്‍സാത്’ എന്ന ഹിന്ദി സിനിമയും ‘കോട’ എന്ന നോവലിനെ അടിസ്ഥാനമാക്കി മലയാള സീരിയലും നിര്‍മിച്ചിട്ടുണ്ട്. അത്താണി, കോട, കാരയ്ക്കാതോട്ടം എന്നീ കൃതികളുടെ രചയിതാവാണ്. വലിയകത്ത് റുഖിയ്യയാണ് ഭാര്യ. മക്കള്‍: ഷാഹിന്‍, ഖയസ്, ആസ്മ, ദീന. മരുമക്കള്‍: ഉമ്മര്‍കുട്ടി കുന്നുമ്മല്‍ (വണ്ടൂര്‍), അബ്ദുല്ല, ബാസില്‍ കുരുവങ്ങാടന്‍ (വാഴക്കാട്), സന (മുംബൈ).