വന്‍ ജീവകാരുണ്യ പദ്ധതികളുമായി ഗഫൂര്‍ ഷാസ് ഫൗണ്ടേഷന്‍

135
ഫാസ്റ്റ് ഗ്രൂപ്പിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ കുറിച്ച് മാനേജിംഗ് ഡയറക്ടര്‍ ഗഫൂര്‍ ഷാ മാധ്യമപ്രവര്‍ത്തകരോട് വിശദീകരിക്കുന്നു. സ്‌പോണ്‍സര്‍ ഹാമദ് അബ്ദുല്ല ഈസാ ബുഷാ അല്‍സുവൈദി സമീപം

500 കുടുംബങ്ങള്‍ക്ക് ഒരു മാസത്തേക്കുള്ള ഭക്ഷ്യ കിറ്റുകള്‍, നീതി സ്‌റ്റോറുമായി സഹകരിച്ച് മരുന്നു വിതരണം, 2 സൗജന്യ ആംബുലന്‍സ് സേവനങ്ങള്‍

ദുബൈ: ബിസിനസ് രംഗത്ത് കുറഞ്ഞ കാലയളവിനകം ശ്രദ്ധേയ വളര്‍ച്ച നേടിയ ഫാസ്റ്റ് ഗ്രൂപ് മാനേജിംഗ് ഡയറക്ടര്‍ ഗഫൂര്‍ ഷായുടെ നേതൃത്വത്തില്‍ രൂപവത്കരിച്ച ഗഫൂര്‍ ഷാസ് ഫൗണ്ടേഷന് (ജിഎസ് ഫൗണ്ടേഷന്‍) കീഴില്‍ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. കോവിഡ് 19ന്റെ പ്രത്യേക സാഹചര്യത്തില്‍ ഈ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാന്‍ പദ്ധതിയിട്ടതായി ഖിസൈസിലെ ഫാസ്റ്റ് ഗ്രൂപ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഗഫൂര്‍ ഷാ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. സാധാരണക്കാരായ നിരവധി പേര്‍ക്ക് നിലവില്‍ ധാരാളമായി നിര്‍വഹിച്ചു വരുന്ന ചാരിറ്റി ദൗത്യങ്ങള്‍ കൂടുതല്‍ വികസിപ്പിക്കേണ്ടത് അനിവാര്യമാണെന്ന തിരിച്ചറിവിലാണ് ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ജന്മദേശമായ നാദാപുരം കല്ലാച്ചി പഞ്ചായത്തില്‍ അര്‍ഹരായ 500 കുടുംബങ്ങള്‍ക്കാണ് ഒരു മാസത്തേക്കുള്ള സമ്പൂര്‍ണ ഭക്ഷ്യ കിറ്റുകള്‍ നല്‍കുന്നത്. നീതി മെഡിക്കല്‍ സ്‌റ്റോറുമായി സഹകരിച്ച് ആവശ്യക്കാര്‍ക്ക് മരുന്നുകള്‍ എത്തിക്കുന്നു. ഇതു കൂടാതെ, എണ്ണമറ്റ മറ്റു നിരവധി കാരുണ്യ പ്രവര്‍ത്തനങ്ങളും തങ്ങള്‍ നിര്‍വഹിച്ചു വരുന്നുവെന്നും ഒരു ഫൗണ്ടേഷന് കീഴിലാകുമ്പോള്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഫലപ്രദമാകുമെന്ന തിരിച്ചറിവിലാണ് ജിഎസ് ഫൗണ്ടേഷന് രൂപം നല്‍കിയതെന്നും പ്രവര്‍ത്തനങ്ങള്‍ ഘട്ടം ഘട്ടമായാണ് വിപുലീകരിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സൗജന്യമായി രണ്ടു ആംബുലന്‍സ് സര്‍വീസുകള്‍ ഉടന്‍ ആരംഭിക്കുന്നതാണ്. നിര്‍ധനര്‍ക്ക് പൂര്‍ണമായും സൗജന്യമായിരിക്കും ആംബുലന്‍സ് സേവനങ്ങള്‍. ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ അസ്‌കര്‍ പുതുശ്ശേരി (+91 8866 866888), റിയാസ് പോതുകണ്ടി (+91 9447 311883) എന്നിവരടക്കം മൂന്നു കോഓര്‍ഡിനേറ്റര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ആവശ്യക്കാര്‍ക്ക് സേവനങ്ങള്‍ക്കും സഹായങ്ങള്‍ക്കും ഇവരെ ബന്ധപ്പെടാവുന്നതാണ്. ഉപയോഗിച്ചു തീരാത്ത മരുന്നുകള്‍ വീടുകളില്‍ നിന്നും സമഹാരിച്ചാണ് അര്‍ഹര്‍ക്ക് എത്തിച്ചു കൊടുക്കുക. വൈദ്യ സേവന വിഭാഗത്തില്‍ ഒരു ഡോക്ടറെ കൂടി ഉള്‍പ്പെടുത്തും. താമസിയാതെ ബ്‌ളഡ് ഡൊണേഷന്‍ ടീമിനെയും സജ്ജമാക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി.
2013ല്‍ പ്രവര്‍ത്തനമാരംഭിച്ചതു മുതല്‍ ഓട്ടിസം ബാധിച്ച കുട്ടികളെ സഹായിക്കുന്നതടക്കം നിരവധി മനുഷ്യ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഫാസ്റ്റ് ഗ്രൂപ് നിര്‍വഹിച്ചു വരുന്നുണ്ട്. ഗ്രൂപ്പിന്റെ 20 ശതമാനം ചാരിറ്റിക്കായി വിനിയോഗിച്ചു വരുന്നുണ്ട്. ബിസിനസ് സര്‍വീസുകള്‍, ബില്‍ഡിംഗ് കോണ്‍ട്രാക്ടിംഗ്, ഇന്റീരിയര്‍, ട്രേഡിംഗ് തുടങ്ങിയ നിരവധി മേഖലകളില്‍ ഫാസ്റ്റ് ഗ്രൂപ്പിന് ഇന്ന് സ്ഥാപനങ്ങളുണ്ട്. ല്യൂബ് എക്‌സ്പ്രസ്സ് അടക്കം കാറിന്റെ സമ്പൂര്‍ണ ഷോറൂം ‘മൈ കാര്‍’ എന്ന പേരില്‍ ഡിസംബറില്‍ പ്രവര്‍ത്തനാരംഭിക്കും.
ഫാസ്റ്റ് ഗ്രൂപ് സ്‌പോണ്‍സര്‍ ഹാമദ് അബ്ദുല്ല ഈസാ ബുഷാ അല്‍സുവൈദിയും ചടങ്ങില്‍ പങ്കെടുത്തു.