കെ.സുധാകരന്‍ കെപിസിസി പ്രസിഡന്റ്: ആഹ്‌ളാദം പ്രകടിപ്പിച്ച് ഇന്‍കാസ് ദുബൈ

ദുബൈ: കര്‍മ രംഗത്ത് പാര്‍ട്ടിക്ക് ഊര്‍ജസ്വലത നല്‍കാനും സംഘടനയെ പഴയ പ്രതാപത്തിലേക്ക് വീണ്ടെടുക്കാനും സുധാകരന്റെ സ്ഥാന ലബ്ധിയിലൂടെ കഴിയുമെന്ന് ഇന്‍കാസ് ദുബൈ പ്രസിഡണ്ട് നദീര്‍ കാപ്പാട്, ജന.സെക്രട്ടറി ബി.എ നാസര്‍ എന്നിവര്‍ പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു. ഇന്‍കാസ് ദുബൈ കമ്മിറ്റിയുടെ അഭിനന്ദനങ്ങളും പിന്തുണയും ഇന്‍കാസ്
ഭാരവാഹികള്‍ അദ്ദേഹത്തെ അറിയിച്ചു. വിവിധ ഇന്‍കാസ് ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ മധുരം നല്‍കിയാണ് സുധാകരന്റെ സ്ഥാന ലബ്ധിയില്‍ സന്തോഷം രേഖപ്പെടുത്തിയത്.