പുതിയ കെപിസിസി പ്രസിഡണ്ട് കെ.സുധാകരന് ഇന്‍കാസ് യുഎഇയുടെ അഭിനന്ദനം

ഷാര്‍ജ: പുതിയ കെപിസിസി പ്രസിഡണ്ടായി എഐസിസി നിയോഗിച്ച കെ.സുധാകരന്‍ എംപിക്ക് ഇന്‍കാസ് യുഎഇ കമ്മിറ്റി ആക്ടിംഗ് പ്രസിഡണ്ട് ടി.എ രവീന്ദ്രന്‍, ജന.സെക്രട്ടറി പുന്നക്കന്‍ മുഹമ്മദലി എന്നിവര്‍ അഭിനന്ദനങ്ങളും ആശംസകളും നേര്‍ന്നു. സുധാകരന്റെ നേതൃത്വം കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് പുതു ജീവന്‍ നല്‍കുമെന്നതില്‍ സംശയമില്ലെന്നും കോണ്‍ഗ്രസ് പ്രസ്ഥാനത്തെ തികഞ്ഞ അച്ചടക്കമുള്ള ഒരു സംഘടനയാക്കുക്കയും കേഡര്‍/സെമി കേഡര്‍ സംവിധാന ശൈലി ആവിഷ്‌കരിച്ച് ശക്തമായ സംഘടനാ സംവിധാനം കെട്ടിപ്പടുക്കാന്‍ അദ്ദേഹത്തിന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇന്‍കാസ് ഭാരവാഹികള്‍ പറഞ്ഞു. പ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസം പകര്‍ന്ന്, അടിത്തട്ടിലുള്ള പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തി, 2024ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്‍പ് സംഘടനയെ സജ്ജമാക്കാന്‍ ഇനിയുള്ള 3 വര്‍ഷം കൊണ്ട് അദ്ദേഹത്തിന് കഴിയട്ടെയെന്നും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങള്‍ക്കും അത് മാതൃകയാകുമെന്ന് പ്രതീക്ഷിക്കുന്നതായും പുതിയ പ്രസിഡണ്ടിന് ഇന്‍കാസ് യുഎഇ കേന്ദ്ര കമ്മിറ്റിയുടെ എല്ലാ പിന്തുണയും അറിയിക്കുന്നുവെന്നും നേതാക്കള്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.