‘ഇന്‍ഷൂര്‍ ടെക് 2021’ വേറിട്ടതായി

ഇന്‍ഷൂര്‍ടെക് 2021ല്‍ പുരസ്‌കാരം ലഭിച്ചവര്‍ സംഘാടകര്‍ക്കും വിശിഷ്ടാതിഥികള്‍ക്കുമൊപ്പം

ദുബൈ: ദുബൈ ദൂസിത് ഥാനി ഹോട്ടലില്‍ രണ്ടു ദിവസങ്ങളിലായി സംഘടിപ്പിച്ച ‘ഇന്‍ഷൂര്‍ ടെക് 2021’ല്‍ ഉയര്‍ന്ന ഇന്‍ഷുറന്‍സ് കമ്പനികളും ഈ മേഖലയിലെ പ്രഗല്‍ഭമതികളും സംബന്ധിച്ചു. കോവിഡ് 19ന് ശേഷം ബിസ് ഈവന്റ്‌സ് മാനേജ്‌മെന്റ് മിഡില്‍ ഈസ്റ്റില്‍ നടത്തിയ ആദ്യ ഇന്‍ഷുറന്‍സ് പരിപാടി കുടിയായിരുന്നു ഇത്. ഇന്‍ഷൂര്‍ ടെക് 2021 ഇന്‍ഷുറന്‍സ് വ്യവസായ മേഖലയിലെ അതികായനായ ഫരീദ് ലുത്ഫി ഉദ്ഘാടനം ചെയ്തു. സാങ്കേതിക സംരംഭകര്‍, നിക്ഷേപകര്‍, ഇന്‍ഷുറന്‍സ് വ്യവസായത്തിലെ സ്ഥാപനങ്ങള്‍ എന്നിങ്ങനെ വൈവിധ്യങ്ങളുടെ സംഗമം കൂടിയായിരുന്നതിനാല്‍, ഇന്‍ഷുറന്‍സ് വ്യവസായ രംഗത്തെ ഏറ്റവും ഉന്നതരായ വ്യക്തിത്വങ്ങളുമായുള്ള നെറ്റ്‌വര്‍ക്കിംഗ് അവസരം ഈ പരിപാടിയെ വേറിട്ടതാക്കി മാറ്റി. മിഡില്‍ ഈസ്റ്റിലെ ഇന്‍ഷുറന്‍സ് രംഗത്തെ മുന്നേറ്റത്തെയും പുരോഗതിയെയും പ്രശ്‌നങ്ങളെയും വെല്ലുവിളികളെയും സംബന്ധിച്ച് നിരവധി പ്രഭാഷകര്‍ സംസാരിച്ചു. എമിറേറ്റ്‌സ് ഇന്‍ഷുറന്‍സ് അസോസിയേഷന്‍, ഗള്‍ഫ് ഇന്‍ഷുറന്‍സ് ഫെഡറേഷന്‍ എന്നിവയുടെ സെക്രട്ടറി ജനറല്‍ ഫരീദ് ലുത്ഫി, അല്‍ഫുതൈം ഹെല്‍ത്ത് എംഡിയും ദുബൈ ഹെല്‍ത്ത് അഥോറിറ്റി ഹെല്‍ത്ത് ഫണ്ടിംഗ് മുന്‍ സിഇഒയുമായ ഡോ. ഹൈദര്‍ അല്‍ യൂസുഫ് എന്നിവരായിരുന്നു മുഖ്യ പ്രഭാഷണം നടത്തിയത്.
സമ്മേളനത്തോടനുബന്ധിച്ച് ഗോള്‍ഡന്‍ ഷീല്‍ഡ് അവാര്‍ഡ് 2021ഉം ഏര്‍പ്പെടുത്തിയിരുന്നു. ഇന്‍ഷുറന്‍സ് മേഖലയില്‍ നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് മുതിര്‍ന്ന ഇന്‍ഷുറന്‍സ് വിദഗ്ധര്‍, സ്ഥാപനങ്ങള്‍, പ്രൊഫഷനലുകള്‍ എന്നിവരെ ആദരിച്ചു. ഫിഡിലിറ്റി യുണൈറ്റഡ് സിഇഒ ബിലാല്‍ അദാമിയെ ‘പേഴ്‌സനാലിറ്റി ഓഫ് ദി ഇയര്‍’ അവാര്‍ഡും നാഷണല്‍ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനി പിഎസ്‌സി സിഇഒ ഡോ. അബ്ദുല്‍ സഹ്‌റ അലിയെ ‘മാനേജ്‌മെന്റ് രംഗത്തെ ആയുഷ്‌കാല സമഗ്ര സംഭാവനകള്‍’ക്കും പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചു. ‘നേതൃശേഷിയിലുള്ള ആയുഷ്‌കാല സമഗ്ര സംഭാവന’ പുരസ്‌കാരം ഫരീദ് ലുത്ഫിക്കാണ് സമര്‍പ്പിച്ചത്. ദുബൈ നാഷണല്‍ ഇന്‍ഷുറന്‍സ് ആന്റ് റീഇന്‍ഷുറന്‍സ് സിഇഒ അബ്ദുല്ല അല്‍നുഐമിയെ പ്രാഫഷണല്‍ സേവനത്തിലുള്ള ഇന്‍ഷുര്‍ടെക് എക്‌സലന്‍സ് ബഹുമതി നല്‍കിയും ആദരിച്ചു.
ഈ പരിപാടിയില്‍ ആദരിക്കപ്പെട്ട ഈ വര്‍ഷത്തെ മറ്റു ഉന്നത ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍ ഇവയാണ്: ഇന്‍ഷുര്‍അറ്റ്ഒയാസിസ്.കോം (ഡിജിറ്റല്‍ ഇന്‍ഷുറന്‍സ് ബ്രോക്കര്‍), ബൂപാ അറേബ്യ (ബെസ്റ്റ് ഹെല്‍ത്ത്‌കെയര്‍ ഇന്‍ഷുറന്‍സ് ഇന്നൊവേഷന്‍ ആന്റ് ബെസ്റ്റ് മെഡിക്കല്‍ ഇന്‍ഷുറന്‍സ് കമ്പനി), സൂറിച്ച് മിഡില്‍ ഈസ്റ്റ് (ലൈഫ് ഇന്‍ഷൂറര്‍), ഫിഡിലിറ്റി യുണൈറ്റഡ് (മോട്ടോര്‍ ഇന്‍ഷൂറര്‍), അബുദാബി നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനി (ജനറല്‍ ഇന്‍ഷൂറര്‍), ഒമാന്‍ ഇന്‍ഷുറന്‍സ് കമ്പനി (ഡിജിറ്റല്‍ ഇനീഷ്യേറ്റീവ്), നൗ ഹെല്‍ത്ത് ഇന്റര്‍നാഷണല്‍ (ഡിജിറ്റല്‍ ഇന്‍ഷൂറര്‍), യല്ലാകംപേര്‍ (ബെസ്റ്റ് ഇന്‍ഷൂര്‍ ടെക് ഡിസ്ട്രിബ്യൂഷന്‍), സലാമ ഇസ്‌ലാമിക് അറബ് ഇന്‍ഷുറന്‍സ് കമ്പനി (തകാഫുല്‍ കമ്പനി), അല്‍വത്ബ നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനി (ഇന്നൊവേഷന്‍), മോട്ടോറി ഫോര്‍ സ്മാര്‍ട്ട് സര്‍വീസസ് ലിമിറ്റഡ് (സര്‍വീസ് പ്രൊവൈഡര്‍), ക്‌ളൈഡ് ആന്റ് കമ്പനി (ലോ ഫേം), എസ് ആന്റ് പി ഗ്‌ളോബല്‍ റേറ്റിംഗ്‌സ് (ബെസ്റ്റ് റേറ്റിംഗ് ഏജന്‍സി), സിഎംഇ (ബെസ്റ്റ് ഐഒടി/ടെലിമാറ്റിക്‌സ് ബേസ്ഡ് പ്രൊജക്ട്), അബ്‌ളേറ (ബെസ്റ്റ് ഇന്‍ഷൂര്‍ടെക് സ്റ്റാര്‍ട്ടപ് ടെക്‌നോളജി), ടോക്യോ മറൈന്‍ ആന്റ് നിഷിഡോ ഫയര്‍ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ് (ഇന്‍ഷുറന്‍സ് ടെക്‌നോളജി ലീഡര്‍), മോന്‍ക് (ബെസ്റ്റ് ബിസിനസ് പ്രൊജക്ട് ഡിപ്പെന്‍ഡന്റ് ഓണ്‍ എഐ/റോബോട്ടിക്‌സ്), നജം കമ്പനി ഫോര്‍ ഇന്‍ഷുറന്‍സ് സര്‍വീസസ് (ലീഡിംഗ് ക്‌ളെയിംസ് മാനേജര്‍), ഡിജിടീം (ബെസ്റ്റ് ഡിജിറ്റല്‍ സൊല്യൂഷന്‍സ്), മാര്‍ഷ് എംഇഎ (ബ്രോക്കര്‍), റിസ്‌ക് എക്‌സ്‌ചേഞ്ച് ഡിഐഎഫ്‌സി ലിമിറ്റഡ് (റീഇന്‍ഷുറന്‍സ് ബ്രോക്കര്‍), ബ്രാക്‌സ്റ്റണ്‍ കോര്‍പറേറ്റ് സര്‍വീസസ് പ്രൊവൈഡര്‍ (ബെസ്റ്റ് ബിസിനസ് പ്രൊജക്ട് ഡിപ്പെന്‍ഡന്റ് ഓണ്‍ മൊബൈല്‍ ടെക്‌നോളജി), ഓഡാടെക്‌സ് മിഡില്‍ ഈസ്റ്റ് (എഐ ബേസ്ഡ് എസ്റ്റിമേറ്റിംഗ്).

 

ഏരീസ് ഗ്രൂപ് ഓഫ് കമ്പനീസ് സ്ഥാപക ചെയര്‍മാനും സിഇഒയുമായ സോഹന്‍ റോയ്

ശ്രദ്ധേയ ഇടം, മികച്ച അവസരം: സോഹന്‍ റോയ്

ഇന്‍ഷൂര്‍ ടെക് 2021 ഇന്‍ഷുറന്‍സ് വ്യവസായ മേഖലയില്‍ നിന്നുള്ള കമ്പനികള്‍ക്കും പ്രൊഫഷണലുകള്‍ക്കും പരസ്പരം സംവദിക്കാനുള്ള മികച്ച ഇടവും അവസരവുമായിരുന്നുവെന്ന് ഏരീസ് ഗ്രൂപ് ഓഫ് കമ്പനീസ് സ്ഥാപക ചെയര്‍മാനും സിഇഒയുമായ സോഹന്‍ റോയ് പറഞ്ഞു. ഇന്‍ഷൂര്‍ ടെക് 2021 സമാപന ചടങ്ങിനു ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡാനന്തരം ഇന്‍ഷുറന്‍സ് മേഖലയില്‍ മിഡില്‍ ഈസ്റ്റില്‍ നടന്ന ആദ്യ പരിപാടിയെന്ന് ഖ്യാതിയുള്ള ഇന്‍ഷൂര്‍ ടെക്, മറക്കാനാവാത്ത ഒട്ടേറെ നല്ല അനുഭവങ്ങളും മുഹൂര്‍ത്തങ്ങളുമാണ് പങ്കാളികള്‍ക്ക് സമ്മാനിച്ചതെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇത്തരം പരിപാടികള്‍ ഭാവിയില്‍ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.