ഇശല്‍ എമിറേറ്റ്‌സ് വാര്‍ഷികം: പ്രതിഭകളെ ദുബൈ സ്റ്റാര്‍ വിഷന്‍ എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിക്കും

139
ഇശല്‍ എമിറേറ്റ്‌സ് ആഭിമുഖ്യത്തില്‍ ദുബൈ സ്റ്റാര്‍ വിഷന്‍ ഇവന്റ്‌സ് ആന്‍ഡ് മീഡിയ ബാനറില്‍ നല്‍കുന്ന എക്‌സലന്‍സ് അവാര്‍ഡ്‌സ് പ്രഖ്യാപന ചടങ്ങില്‍ പങ്കെടുത്തവര്‍

ദുബൈ: യുഎഇയിലെ കലാ-സാസ്‌കാരിക-സാമൂഹിക-ജീവകാരുണ്യ-ബിസിനസ് രംഗങ്ങളില്‍ രണ്ടു പതിറ്റാണ്ടായി പ്രവര്‍ത്തിക്കുന്ന ഇശല്‍ എമിറേറ്റ്‌സ് ദുബൈ സ്റ്റാര്‍ വിഷന്‍ ഇവന്റ്‌സ് ആന്‍ഡ് മീഡിയയുടെ ബാനറില്‍ മികവ് തെളിയിച്ചവരെ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിക്കുന്നു. ഇശല്‍ എമിറേറ്റ്‌സ് വാര്‍ഷികാഘോഷ ഭാഗമായി നല്‍കുന്ന അവാര്‍ഡ് ജേതാക്കളെ സാംസ്‌കാരിക-മാധ്യമ പ്രവര്‍ത്തകനും ചലച്ചിത്ര താരവുമായ കെ.കെ മൊയ്തീന്‍ കോയ ചെയര്‍മാനായ ജൂറിയാണ് തെരഞ്ഞെടുത്തത്. സാംസ്‌കാരിക-ജീവകാരുണ്യ പ്രവര്‍ത്തകനും ജൂറി വൈസ് ചെയര്‍മാനുമായ പുന്നക്കന്‍ മുഹമ്മദലി, നീനിയര്‍ മാധ്യമ പ്രവര്‍ത്തകന്‍ ജലീല്‍ പട്ടാമ്പി, സഅദ് പുറക്കാട്, അസീസ് മേലടി, ടി.ഖാലിദ്, സലാം പാപ്പിനിശ്ശേരി എന്നിവരാണ് മറ്റ് ജൂറി അംഗങ്ങള്‍.
ഇശല്‍ എമിറേറ്റ്‌സ് അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ നാസര്‍ ബേപ്പൂര്‍, സ്റ്റാര്‍ വിഷന്‍ മാധ്യമ തലവനും ഇശല്‍ എമിറേറ്റ്‌സ് ജന.സെക്രട്ടറിയുമായ ബഷീര്‍ തിക്കോടി (ഇശല്‍), ബഷീര്‍ റെയിന്‍ബോ അബുദാബി, മുസ്തഫ മഷ്ഹൂര്‍ തങ്ങള്‍, ജാക്കി റഹ്മാന്‍, യാസര്‍ ഹമീദ്, കമറുദ്ദീന്‍ കീച്ചേരി, അലി അലീഫ്, സാജിദ് മണിയൂര്‍, ബിജിന്‍ പുലരി, അന്‍സാര്‍ കൊയിലാണ്ടി, സഅദ് വടക്കയില്‍, പ്രകാശ്.കെ, സുരേഷ് കുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ജൂണ്‍ അവസാന വാരം പ്രമുഖ മലയാളം ചാനലില്‍ സംപ്രേഷണം ചെയ്യുന്ന ‘ദില്‍ കി ആവാസ്’ സംഗീത വിരുന്നില്‍ അവാര്‍ഡ് ജേതാക്കളെ ആദരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
അവാര്‍ഡ് ജേതാക്കള്‍: സോഷ്യല്‍ ആന്റ് കമ്യൂണിറ്റി എക്‌സലന്‍സ് അവാര്‍ഡ് -കെഎംസിസി ദുബൈ; സജി ചെറിയാന്‍, നസീര്‍ വാടാനപ്പള്ളി, അഷ്‌റഫ് താമരശ്ശേരി, റഈസ് പോയ്‌ലുങ്കല്‍, കെ.പി നായര്‍ (ബെസ്റ്റ് ഓട്ടോ), ബിബി ജോണ്‍ (ചെയ. -മാസ്‌ക), സമാന്‍ അബ്ദുല്‍ ഖാദിര്‍; മീഡിയ എക്‌സലന്‍സ് അവാര്‍ഡ്:
എം.സി.എ നാസര്‍ (ഹെഡ് ഓഫ് എഡിറ്റോറിയല്‍ ഓപറേഷന്‍സ് -മീഡിയ വണ്‍ മിഡില്‍ ഈസ്റ്റ്), ഐശ്വര്യ പ്രിന്‍സ് (മുന്‍ ന്യൂസ് റിപ്പോര്‍ട്ടര്‍, 24 ന്യൂസ്),
രമേഷ് പയ്യന്നൂര്‍ (പ്രോഗ്രാം ഡയറക്ടര്‍, റേഡിയോ ഏഷ്യ), ഫസലു (ഹിറ്റ് എഫ്എം), ഷാ മുഹമ്മദ് (സിഇഒ, മീഡിയ ഫാക്ടറി), റാഷിദ് പൂമാടം (സീനിയര്‍ ന്യൂസ് റിപ്പോര്‍ട്ടര്‍, സിറാജ്), സമീര്‍ കല്ലറ (ചീഫ് എഡിറ്റര്‍, അബുദാബി 24 സെവന്‍), ഇശല്‍ അറേബ്യ (എക്‌സലന്‍സ് അവാര്‍ഡ്), പ്രശസ്ത ഗായകന്‍ കണ്ണൂര്‍ ഷെരീഫ്, ഉത്തര മലബാറിലെ മാപ്പിള കലകളുടെ കുലപതി അസീസ് തായിനേരി, കവിയും കലാ-സാംസ്‌കാരിക പ്രവര്‍ത്തകനുമായ യഹ്‌യ തളങ്കര, ഗായകന്‍ താജുദ്ദീന്‍ വടകര, മാപ്പിളപ്പാട്ട് ഗവേഷകനും എഴുത്തുകാരനും റേഡിയോ-ടിവി ചാനല്‍ അവതാരകനുമായ താഹിര്‍ ഇസ്മായില്‍ ചങ്ങരംകുളം, ചലച്ചിത്ര പിന്നണി ഗായിക ശ്രേയ ജയ്ദീപ്, എഴുത്തുകാരനും ഗാനരചയിതാവും സാംസ്‌കാരിക പ്രവര്‍ത്തകനുമായ നജീബ് തച്ചംപൊയില്‍. ബിസിനസ് എക്‌സലന്‍സ് അവാര്‍ഡ്: എ.കെ ഫൈസല്‍ (ചെയര്‍മാന്‍, കോസ്‌മോസ് സ്‌പോര്‍ട്‌സ് ആന്റ് ഡയറക്ടര്‍, മലബാര്‍ ഗ്രൂപ്), ഡോ. ഷിഹാബ് ഷാ (ചെയര്‍മാന്‍, കെന്‍സ ഗ്രൂപ് ഓഫ് കമ്പനീസ്), മുജീബ് തറമ്മല്‍ (എംഡി, മോഡേണ്‍ ഹെയര്‍ ഫിക്‌സിംഗ് ഗ്രൂപ്), കെ.പി മുഹമ്മദ് (എംഡി, കെപി ഇന്റര്‍നാഷണല്‍ ഗ്രൂപ് ), ഷബീര്‍ അലി (എംഡി, എംഎം ലോജിസ്റ്റിക്‌സ്).
‘നീറ്റ്’ പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ എസ്.ആയിഷയെയും എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിക്കുന്നതാണ്.