കെ.സുധാകരന്‍ കെപിസിസി പ്രസിഡന്റ്: പ്രവാസ ലോകത്തും ആവേശം

ദുബൈ: പുതിയ കെപിസിസി പ്രസിഡന്റായി കെ.സുധാകരന്‍ എംപിയെ തെരഞ്ഞെടുത്തതില്‍ കേരളത്തിലെ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരോടൊപ്പം പ്രവാസ ലോകത്തെ കോണ്‍ഗ്രസ്സ്, യുഡിഎഫ് പ്രവര്‍ത്തകരും ആവേശത്തില്‍. ആഴ്ചകളായി നിലനിന്ന കാത്തിരിപ്പിന് വിരാമമായി പ്രഖ്യാപനം നടന്നയുടന്‍ കേക്ക് മുറിച്ചും ലഡു വിതരണം ചെയ്തും താത്കാലികമായി അവധിയെടുത്തും നിരവധി പേര്‍ ആഹ്‌ളാദം പങ്കിട്ടു. കോണ്‍ഗ്രസ്സ് നിലനില്‍ക്കേണ്ടത് മതേതര ഇന്ത്യയുടെ നിലനില്‍പ്പിന് ആവശ്യമാണെന്നും മത-വര്‍ഗിയ ചേരിതിരിവില്ലാതെ മതേതര മൂല്യങ്ങള്‍ നിലനിര്‍ത്തി പ്രവര്‍ത്തകര്‍ക്കും യുവാക്കള്‍ക്കും പ്രചോദനമായി മുന്നോട്ട് പോകാനും കെ.സുധാകരന്റെ നേതൃത്വത്തിന് സാധിക്കുമെന്ന് പ്രതീക്ഷയുണ്ടെന്നും പ്രവാസി കോണ്‍ഗ്രസ്സ് നേതാവും
ഒഐസിസി ഗ്‌ളോബല്‍ സെക്രട്ടറിയുമായ അഡ്വ. ഹാഷിഖ് തൈക്കണ്ടി അഭിപ്രായപ്പെട്ടു.
അടുത്ത ദിവസങ്ങളിലായി യുഎഇയില്‍ ആഹ്‌ളാദ പരിപാടികള്‍ ഒരുക്കുമെന്നും അദ്ദേഹം അറിയിച്ചു.