പുതുതലമുറക്ക് ഗുണകരമാകുന്ന കെഎംസിസി പ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്തണം: പി.കെ അന്‍വര്‍ നഹ

ദുബൈ-മലപ്പുറം ജില്ലാ കെഎംസിസി പ്രവര്‍ത്തക സമിതി യോഗം ഉദ്ഘാടനം ചെയ്ത് യുഎഇ കെഎംസിസി ജന.സക്രട്ടറി പി.കെ അന്‍വര്‍ നഹ സംസാരിക്കുന്നു

ദുബൈ: പുതുതലമുറക്ക് ഗുണകരമാകുന്ന രീതിയില്‍ പൊതുസമൂഹത്തെ സമീപിക്കാനും പുതുദൗത്യങ്ങള്‍ ഏറ്റെടുത്ത് കെഎംസിസി പ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്താനും കെഎംസിസി ഘടകങ്ങള്‍ മുന്നോട്ടു വരണമെന്ന് യുഎഇ കെഎംസിസി ജന.സക്രട്ടറി പി.കെ അന്‍വര്‍ നഹ അഭിപ്രായപ്പെട്ടു. പ്രവാസി സമൂഹങ്ങള്‍ക്കിടയില്‍ സൃഷ്ടിപരമായ മാറ്റങ്ങള്‍ക്ക് മുന്നില്‍ നിന്ന കെഎംസിസി ഘടകങ്ങള്‍ സ്മാര്‍ട്ടായി ചിന്തിച്ച് സ്മാര്‍ട്ടായി പ്രവര്‍ത്തിക്കുന്ന തലത്തിലേക്ക് മറേണ്ട കാലമാണ് വരാനിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദുബൈ-മലപ്പുറം ജില്ലാ കെഎംസിസി പ്രവര്‍ത്തക സമിതി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലപ്പുറം ജില്ലാ കെഎംസിസി പ്രസിഡന്റ് ചെമ്മുക്കന്‍ യാഹു മോന്‍ അധ്യക്ഷത വഹിച്ചു. സലാല കെഎംസിസി പ്രസിഡന്റ് വി.സി മുനീര്‍ ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്തു. മലപ്പുറം ജില്ലയില്‍ നിന്ന് വിസ റദ്ദാക്കി നാട്ടിലേക്ക് പോകുന്ന വെല്‍ഫെയര്‍ സ്‌കീം അംഗങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ സംസ്ഥാന സെക്രട്ടറി കെ.പി.എ സലാം വിതരണം ചെയ്തു. മലപ്പുറം ജില്ലാ കെഎംസിസി പുറത്തിറക്കുന്ന സുവനീര്‍ പ്രവര്‍ത്തനങ്ങളെ കുറിച്ച് സംസ്ഥാന വൈസ് പ്രസിഡന്റ് ആര്‍.ശുക്കൂര്‍ വിശദീകരിച്ചു. വരവ് ചെലവ് കണക്കുകള്‍ സിദ്ദീഖ് കാലൊടിയും പ്രവര്‍ത്തന റിപ്പോര്‍ട്ട് ശിഹാബ് ഇരിവേറ്റിയും അവതരിപ്പിച്ചു. ജന.സെക്രട്ടറി പി.വി നാസര്‍ ചര്‍ച്ചകള്‍ക്ക് മറുപടി പറഞ്ഞു. കെ.പി.പി തങ്ങള്‍, ഹംസ ഹാജി മാട്ടുമ്മല്‍, ഒ.ടി സലാം, ഇ.ആര്‍ അലി മാസ്റ്റര്‍, ജലീല്‍ കൊണ്ടോട്ടി, കരീം കാലടി, ഷക്കീര്‍ പാലത്തിങ്ങല്‍, ബദറുദ്ദീന്‍ തറമ്മല്‍, ഷമീം ചെറിയമുണ്ടം, മുജീബ് കോട്ടക്കല്‍, ഫക്രുദ്ദീന്‍ മാറാക്കര,
സൈനുദ്ദീന്‍ പൊന്നാനി, അമീന്‍ വണ്ടൂര്‍, കെ.എം ജമാല്‍, അഡ്വ. യസീദ് പ്രസംഗിച്ചു. ഷാഫി മാറഞ്ചേരി (പൊന്നാനി), സുബൈര്‍ കുറ്റൂര്‍ (തിരൂര്‍), സലീം ബാബു (താനൂര്‍), സാലിഹ് പുതുപറമ്പ് (തിരൂരങ്ങാടി), റഷീദ് ഒതുക്കുങ്ങല്‍ (വേങ്ങര), ലത്തീഫ് തെക്കഞ്ചേരി (കോട്ടക്കല്‍), ഇര്‍ഷാദ് (മലപ്പുറം), മുഹമ്മദലി (മങ്കട), പി.വി ഗഫൂര്‍ (പെരിന്തല്‍മണ്ണ), ഫൈസല്‍ ബാബു (മഞ്ചേരി), അഷ്‌റഫ് (കൊണ്ടോട്ടി), അല്‍താഫ് തങ്ങള്‍ (ഏറനാട് ), അബ്ദുല്‍ റഹിമാന്‍ (നിലമ്പൂര്‍), നിഷാദ് പുല്‍പ്പാടന്‍ (വണ്ടൂര്‍), മുജീബ് (ഗൂഡല്ലൂര്‍) എന്നിവര്‍ വിവിധ മണ്ഡലങ്ങളെ പ്രതിനിധീകരിച്ച് ചര്‍ച്ചയില്‍ പങ്കെടുത്തു. നൗഷാദ് പറവണ്ണ, ഉസ്മാന്‍ എടയൂര്‍, സാദിഖ് തിരൂരങ്ങാടി, വി.സി സെയ്തലവി, സജാദ് മഞ്ചേരി, സഹീര്‍ ഹസ്സന്‍ കൊണ്ടോട്ടി, യൂസഫ് താനൂര്‍, റംഷാദ് ഗൂഡല്ലൂര്‍, ഹംസ പൂക്കോട്ടൂര്‍, പി.കെ അബ്ദുല്‍ ജബ്ബാര്‍, ഷൗക്കത്ത് അലി വണ്ടൂര്‍ എന്നിവര്‍ സംഘടനാ ചര്‍ച്ചയില്‍ സംബന്ധിച്ചു. എ.പി നൗഫല്‍ സ്വാഗതവും ജൗഹര്‍ മുറയൂര്‍ നന്ദിയും പറഞ്ഞു.