മലയാളി വനിതാ ആയുര്‍വേദ ഡോക്ടര്‍ക്ക് യുഎഇയുടെ ഗോള്‍ഡന്‍ വിസ

ദുബൈ ജിഡിആര്‍എഫ്എ ഉദ്യോഗസ്ഥനില്‍ നിന്ന് ഡോ. ജസ്‌ന ജമാല്‍ 10 വര്‍ഷത്തെ ഗോള്‍ഡന്‍ വിസ സ്വീകരിക്കുന്നു

ദുബൈ: മലയാളി വനിതാ ആയുര്‍വേദ ഡോക്ടര്‍ക്ക് യുഎഇയുടെ പത്തു വര്‍ഷത്തെ ഗോള്‍ഡന്‍ വിസ. ദുബൈയിലെ ഡോ. ജസ്‌നാസ് ആയുര്‍വേദ ക്‌ളിനിക് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ജസ്‌ന ജമാലിനെയാണ് ദുബൈ ജിഡിആര്‍എഫ്എ അധികൃതര്‍ ഗോള്‍ഡന്‍ വിസ നല്‍കി ആദരിച്ചത്.
വിദേശത്ത് ആയുര്‍വേദ ചികില്‍സാ രീതിക്ക് കൂടി ലഭിച്ച അംഗീകാരമാണ് തന്റെ നേട്ടമെന്ന് ഡോ. ജസ്‌ന പറഞ്ഞു.
ദുബൈയിലെ ആര്‍കിടെക്ട് തൃശ്ശൂര്‍ ഏങ്കക്കാട് സ്വദേശി ഷാജു ഖാദറിന്റെ ഭാര്യയാണ്.
തൃപ്പൂണിത്തുറ ഗവ.ആയുര്‍വേദ മെഡിക്കല്‍ കോളജില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ ജസ്‌ന 12 വര്‍ഷത്തിലേറെയായി ദുബൈയില്‍ ആയുര്‍വേദ ചികില്‍സാ രംഗത്ത് സജീവമാണ്.
തൃശ്ശൂര്‍ എടതിരുത്തി കുട്ടമംഗലം കുഞ്ഞിമാക്കച്ചാലില്‍ ജമാലുദ്ദീന്റെയും റഷീദയുടെയും മകളാണ്. മക്കള്‍: അല്‍താഫ്, അല്‍ഫാസ്, അലിഫ്‌ന കുല്‍സും.
വിവിധ മേഖലകളിലെ വിദഗ്ധര്‍ക്കും നിക്ഷേപകര്‍ക്കും ഉന്നത വിജയം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്കുമാണ് യുഎഇ പത്തു വര്‍ഷത്തെ ഗോള്‍ഡന്‍ വിസ നല്‍കുന്നത്.

ഡോ. ജസ്‌ന ജമാല്‍